ഉത്തരവാദിത്വമില്ലാത്ത മാധ്യമപ്രവര്‍ത്തനം നടത്തുന്നുവെന്ന് കാണിച്ച് റിപ്പബ്ലിക് ടിവി, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കെതിരെ ബോഡിവുഡിലെ പ്രമുഖ നടന്‍മാരും സംവിധായകരും പരാതി നല്‍കി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ആമിര്‍ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ എന്നിവരുള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
റിപ്പബ്ലിക് ടിവി ഉടമ അര്‍ണാബ് ഗോസ്വാമി, പ്രദീപ് ഭന്ദരി, ടൈംസ് നൗവിലെ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. ചാനലിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ബോളിവുഡിനെയും അതിലെ അംഗങ്ങള്‍ക്കെതിരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കി. ഇത്തരം മാധ്യമ വിചാരണകള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച റിപ്പബ്ലിക് ചാനലിനെതിരെ പരോക്ഷ വിമര്‍ശനവുമായി സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. കള്ളം പറയുകയോ അലറിവിളിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അധികൃതര്‍ ചാനല്‍ പൂട്ടുമെന്ന് സല്‍മാന്‍ഖാന്‍ പറഞ്ഞു.