നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ആർ ഡി എക്സ്. ചിത്രത്തിൽ ഏറ്റവും വളരെ ടഫ് ആയിട്ടുള്ള ഫൈറ്റ് ആയി തനിക്ക് തോന്നിയത് ബോട്ട് ഫൈറ്റ് ആണെന്ന് ഛായാഗ്രാഹകൻ അലക്സ് ജെ പുളിക്കൽ. ബോട്ടിലെ ഫൈറ്റ് മുഴുവൻ ഹാൻഡ് ഹെൽഡ് ആയി ആണ് ചിത്രീകരിച്ചത്. പഴയ ബോട്ടിൽ ചെറിയ സ്പേസിൽ ആയിരുന്നു അത് ഷൂട്ട് ചെയ്തത്. ഒരുപാട് സ്‌ട്രെയിൻ ആ ഫൈറ്റിനായി എടുത്തിരുന്നെന്ന് അലക്സ് ജെ പുളിക്കൽ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അലക്സ് ജെ പുളിക്കൽ പറഞ്ഞത് :
ബോട്ട് ഫൈറ്റ് ഷൂട്ട് ചെയ്തത് മുഴുവൻ ഹാൻഡ് ഹെൽഡിലായിരുന്നു. വളരെ ടഫ് ആയിട്ടുള്ള ഫൈറ്റ് ആയി എനിക്ക് തോന്നിയത് അതായിരുന്നു. പഴയ ബോട്ടിലായിരുന്നു അത് ഷൂട്ട് ചെയ്തത്. അതിന് ഹൈറ്റ് ഇല്ലായിരുന്നു അതുകൊണ്ട് ഞാൻ കുനിഞ്ഞായിരുന്നു നിന്നത്. ആ ഫൈറ്റിൽ ഉപയോഗിക്കാത്ത സ്പേസ് ഇല്ലായിരുന്നു, റോപ്പ് ഇട്ടു വരെ അടി ഉണ്ട്. എന്റെ മുട്ടെല്ലാം എവിടേലും ചെന്ന് അടിക്കുമായിരുന്നു. പിറ്റേ ദിവസം രാവിലെ നഹാസിനോട് നടുവ് പ്രശ്നം ആണെന്ന് പറഞ്ഞു. അത്രയും സ്‌ട്രെയിൻ എടുത്തിരുന്നു.
ആർ ഡി എക്സ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയിരുന്നു. ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറായി ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഓഗസ്റ്റ് 25 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എഡിറ്റർ - ചമൻ ചാക്കോ കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്.