നടന്മാരും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമെന്നായിരുന്നു ബിബിന്‍ ജോര്‍ജ് സിനിമ പ്രഖ്യാപിച്ച് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും നിര്‍വഹിക്കുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണുവും ചേര്‍ന്നാണ്. അടുത്ത വര്‍ഷം പകുതിയോടെയാവും ചിത്രീകരണം തുടങ്ങുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബിബിന്‍ ജോര്‍ജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
'2020 ഇന്നവസാനിക്കുകയാണ് നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വര്‍ഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാന്‍ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാന്‍ അറിയിക്കുകയാണ്, വിഷ്ണു ഉണ്ണികൃഷ്ണനും ഞാനുംചേര്‍ന്ന് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.
ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിത്. അത് വേറൊന്നും കൊണ്ടല്ല, സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്..... പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര വലിയ ഉത്തരവാദിത്തം.
ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ ചിന്തിച്ചു നിന്നപ്പോളാണ് മനസ്സിലേക്കൊരു ധൈര്യം കേറി വന്നത്, ആ ധൈര്യം നിങ്ങളാണ്. നല്ലതിനെ നല്ലതെന്നു പറയാനും, മോശമായതിനെ വിമര്‍ശിക്കാനും, കൂടെ നില്‍ക്കാനും, നെഞ്ചോടു ചേര്‍ക്കാനും, ഇത് വരെ ഞങ്ങള്‍ക്കൊപ്പം നിന്ന, ഞങ്ങളുടെ സിനിമയ്‌ക്കൊപ്പം നിന്ന, നിങ്ങള്‍ പ്രേക്ഷകര്‍. അതുപോലെ തന്നെ ഞങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകര്‍ നാിര്‍ഷിക്ക, നൗഫലിക്ക, നിര്‍മ്മാതാക്കള്‍ ആല്‍വിന്‍ ആന്റണി ചേട്ടന്‍, Dr. സക്കറിയ തോമസ്, ദിലീപേട്ടന്‍, ആന്റോ ചേട്ടന്‍, ബിനു സെബാസ്റ്റ്യന്‍, എന്നീ എല്ലാവരുടേയും പ്രാര്‍ത്ഥനയും, ഞങ്ങള്‍ ഗുരു തുല്യരായി കാണുന്ന സിദ്ദിഖ് സാര്‍, ഷാഫി സാര്‍, റാഫി സാര്‍ എന്നിവരുടെ അനുഗ്രഹവും, ഞങ്ങളെ വിശ്വസിച്ചു ഈ സിനിമ നിര്‍മ്മിക്കുന്ന ബാദുക്കയുടെ ചങ്കൂറ്റവും, എല്ലാത്തിനും ചങ്കായിട്ട് കൂടെ നില്‍ക്കുന്ന കൂട്ടുകാരുടെ പ്രോത്സാഹനവും, ഞാനെന്ന വ്യക്തിക്ക് കാരണക്കാരായ അപ്പച്ഛന്റേം അമ്മിച്ചിയുടേം ആശിര്‍വാദവും കൂടെ ഉണ്ടാകുമെന്നുള്ള ധൈര്യത്തില്‍,
അവഗണനകള്‍ക്കിടയില്‍ ഒരു ചെറു പുഞ്ചിരി നല്‍കിയ എല്ലാ നല്ലവരായ ആളുകളുടെ മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കുന്നു, അനുഗ്രഹിക്കണം.'
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം