കൊടുമൺ പോറ്റിയെ അനുമതിയില്ലാതെ പകർത്തിയാൽ കുടുങ്ങും; മുന്നറിയിപ്പുമായി ഭ്രമയുഗം നിർമ്മാതാക്കൾ

കൊടുമൺ പോറ്റിയെ അനുമതിയില്ലാതെ പകർത്തിയാൽ കുടുങ്ങും; മുന്നറിയിപ്പുമായി ഭ്രമയുഗം നിർമ്മാതാക്കൾ
Published on

അനുവാദമില്ലാതെ ഇനിമുതൽ ഭ്രമയുഗം സിനിമയുമായി ബന്ധപ്പെട്ട ആശയങ്ങൾ സ്‌ക്രീനിലോ വേദിയിലോ അവതരിപ്പിക്കാനാകില്ല. മലയാളത്തിൽ ഈ വർഷം റിലീസായി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഭ്രമയുഗം. ഇപ്പോഴിതാ സിനിമയുടെ പകർപ്പവകാശത്തെ സംബന്ധിക്കുന്ന മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കൾ. ചിത്രത്തിലെ സംഗീതമോ കഥാപാത്രങ്ങളുടെ പേരോ സംഭാഷണങ്ങളോ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഇനിമുതൽ നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ അനുവാദം വേണ്ടി വരും.

സിനിമയെ സംബന്ധിച്ച ആശയങ്ങൾ നിർമ്മാതാക്കളുടെ അനുമതിയില്ലാതെ വേദികളിൽ കവർ സോങായും സ്കിറ്റായും നാടകമായും അവതരിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കമ്പനിയുടെ നിയമവ്യവസ്ഥകൾ പാലിക്കാൻ സന്നദ്ധരായിട്ടുള്ള കലാകാരന്മാർക്ക് ചിത്രത്തിലെ ആശയം പകർത്തുന്നതിന് നിർമ്മാതാക്കളെ സമീപിക്കാവുന്നതാണ്. നൈറ്റ് സ്റ്റുഡിയോസിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വാർത്ത നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. പൊതു പരിപാടികളിലും ഇത്തരത്തിൽ ആശയം ഉൾപ്പെടുത്തുന്നതിന് തടസ്സമുണ്ട്.

ഈ നിർദ്ദേശങ്ങൾ പാലിക്കാതെ വ്യവസ്ഥകൾ ലംഘിച്ചാൽ നിയമ നടപടികൾ ഉണ്ടാകുമെന്നും കുറിപ്പിൽ പറയുന്നുണ്ട്. മുൻ‌കൂർ നിയമാനുമതിയോ ലൈസൻസോ നേടിയാൽ ചിത്രവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉപയോഗിക്കാനാകുമെന്നും സ്വത്തവകാശത്തെ മാനിക്കുന്നതിന് ജനങ്ങൾക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടുമാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in