'സൈബര്‍ അബ്യൂസ് നടത്തുന്നവരുടെ ചിന്താഗതി എന്താണെങ്കിലും അത് നല്ലതല്ല'; WCC കാമ്പയിനൊപ്പം ഭാവന

'സൈബര്‍ അബ്യൂസ് നടത്തുന്നവരുടെ ചിന്താഗതി എന്താണെങ്കിലും അത് നല്ലതല്ല'; WCC കാമ്പയിനൊപ്പം ഭാവന
Published on

സൈബര്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍, സൈബര്‍ ഇടം ഞങ്ങളുടെ ഇടം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആരംഭിച്ച കാമ്പയിനൊപ്പം നടി ഭാവനയും. സൈബര്‍ അബ്യൂസുകള്‍ നടത്തുന്നവരുടെ ചിന്താഗതി എന്തുതന്നെയായാലും അത് നല്ലതല്ലെന്ന് WCCയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ഭാവന പറയുന്നു.

കാമ്പയിന്റെ ഭാഗമായതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് ഭാവനയുടെ വീഡിയോ WCC ഷെയര്‍ ചെയ്തിരിക്കുന്നത്. അവസാനത്തെ വീഡിയോയായി താങ്കളുടെ ശബ്ദം ഷെയര്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമെന്നും പോസ്റ്റില്‍ പറയുന്നു.

ഭാവനയുടെ വാക്കുകള്‍:

'സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക അല്ലെങ്കില്‍ ഒരു കമന്റ് ഇടുക, സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അബ്യൂസ് കൂടുതലും കണ്ട് വരുന്നത്.

ഞാന്‍ എന്ത് വേണമെങ്കിലും പറയും എന്നെ ആരും കണ്ട് പിടിക്കില്ല എന്നുള്ളതാണോ അതോ ഞാനിങ്ങനെ പറയുന്നത് വഴി കുറച്ച് ശ്രദ്ധ കിട്ടട്ടെ എന്നുള്ളതാണോ ഇത്തരത്തിലുള്ള ആളുകളുടെ ചിന്താഗതി എന്നറിയില്ല. എന്തുതന്നെയാണെങ്കിലും അത് നല്ലതല്ല. പരസ്പരം ദയകാണിക്കൂ, അബ്യൂസിനെ തടയൂ'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in