അഡല്‍റ്റ് കോമഡി ചിത്രം ഇരണ്ടാം കൂത്തിന്റെ ടീസറിനെ വിമര്‍ശിച്ച് സംവിധായകന്‍ ഭാരതിരാജ രംഗത്തെത്തിയതും ഇതിന് സിനിമയുടെ സംവിധായകന്‍ നല്‍കിയ മറുപടിയും തമിഴി സിനിമാ ലോകത്ത് പുതിയ വാക്‌പോരിന് തുടക്കമിട്ടിരിക്കുകയാണ്. ഇരണ്ടാം കൂത്തിന്റെ പോസ്റ്ററുകളും ടീസറും പുറത്തുവന്നതിന് പിന്നാലെയാണ് ഭാരതിരാജ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇത്രയും അശ്ലീലം തമിഴ് സിനിമയില്‍ വരാന്‍ പാടില്ലെന്ന് ഭാരതിരാജ പറഞ്ഞു. 'ഞാന്‍ ഇതിനെ അപലപിക്കുന്നു. സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സിനിമ കച്ചവടമാണ്, പക്ഷെ ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അര്‍ത്ഥത്തില്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത് വേദനാജനകമാണ്. അവരുടെ വീട്ടിലും സ്ത്രീകളില്ലേ. ഒരു മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ഇതിനെ അപലപിക്കുന്നു', ഭാരതിരാജ പറഞ്ഞു.
കിടപ്പറ നേരിട്ട് തെരുവിലേക്ക് കൊണ്ടുവരുന്നത് പോലെയാണ് ഈ സിനിമയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 'ജീവിതം സിനിമയില്‍ കാണിക്കാം, പക്ഷെ നേരിട്ട് കാണിക്കുന്നതിന് പകരം മറ്റ് രീതികളിലൂടെയാണ് പറയേണ്ടത്. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല, പക്ഷെ വീടകങ്ങളുടെ പരിശുദ്ധി സംരക്ഷിക്കപ്പെടേണ്ടതാണ്.'
ഭാരതിരാജയ്ക്ക് മറുപടിയുമായി 1981ല്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ ടിക് ടിക് ടിക് എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു രംഗം പങ്കുവെച്ചാണ് ഇരണ്ടാം കൂത്ത് സംവിധായകന്‍ സന്തോഷ് പി ജയകുമാര്‍ രംഗത്തെത്തിയത്. കമല്‍ഹസന് പിന്നില്‍ ബിക്കിനി ധരിച്ച മൂന്ന് നടിമാര്‍ നില്‍ക്കുന്നതായിരുന്നു ചിത്രം. 'ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് കുഴപ്പമില്ലായിരുന്നു, ഇപ്പോള്‍ ദൃശ്യങ്ങള്‍ നിങ്ങളെ അലട്ടുന്നു', എന്ന കുറിപ്പോടെയാണ് സന്തോഷ് പി ജയകുമാര്‍ ചിത്രം പങ്കുവെച്ചത്.
സന്തോഷിന്റെ ട്വീറ്റിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായി. സിനിമയിലെ മിനിറ്റുകള്‍ മാത്രമുള്ള പാട്ടുരംഗവും തുടക്കം മുതല്‍ അവസാനെ വരെയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വ്യത്യാസമുണ്ടെന്നാണ് ഭാരതിരാജയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതേസമയം ഭാരതിരാജ ചിത്രങ്ങളെ വിമര്‍ശിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
2018ല്‍ ഇറങ്ങിയ ഇരുട്ടു അറയില്‍ മുറുട്ടുകുത്തുവെന്ന അഡല്‍റ്റ്‌സ് ഒണ്‍ലി ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇരണ്ടാം കൂത്ത്. രവി മരിയ, ചാംസ്, ഡാനിയല്‍ ആനി, ശാലു ശാമു, മീനല്‍, ഹരിഷ്മ, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.