'അതിപ്പോ നമ്മുടെ വീട്ടില്‍ ഇങ്ങനെയൊക്കെയാണെന്ന് കണ്ടാല്‍ പറയോ': 'ഭരതനാട്യ'ത്തിന്റെ രസകരമായ ടീസര്‍

'അതിപ്പോ നമ്മുടെ വീട്ടില്‍ ഇങ്ങനെയൊക്കെയാണെന്ന് കണ്ടാല്‍ പറയോ': 'ഭരതനാട്യ'ത്തിന്റെ രസകരമായ ടീസര്‍
Published on

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഭാരതനാട്യത്തിന്റെ പുതിയ ടീസര്‍ പുറത്ത്. പിശുക്കന്മാരായ മക്കള്‍ ചേര്‍ന്ന് അച്ഛന്റെ സപ്തതി ആഘോഷം മാറ്റിവെയ്ക്കുന്നിടത്താണ് ടീസറിന്റെ തുടക്കം. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളും തുടര്‍ന്നുണ്ടാകുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ സൂചന നല്‍കുന്നു. പൂര്‍ണ്ണമായും ഒരു കുടുംബചിത്രം തന്നെയായിരിക്കും എന്നതാണ് ഇതുവരെയും പുറത്തുവിട്ട ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകളില്‍ നിന്നും മനസ്സിലാക്കാനാകുന്നത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആഗസ്റ്റ് 30ന് ചിത്രം തിയറ്ററുകളിലെത്തും.

സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം. നായര്‍, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, സലിം ഹസ്സന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എബി ഈണം പകരുന്നു.എഡിറ്റിംഗ്- ഷഫീഖ് വി ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിതേഷ് അഞ്ചുമന, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ്- മനോജ് കിരണ്‍ രാജ്, കോസ്റ്റ്യൂംസ് ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, സ്റ്റില്‍സ്- ജസ്റ്റിന്‍ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-സാംസണ്‍ സെബാസ്റ്റ്യന്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ലാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ആല്‍സിന്‍ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആര്‍ പ്രദീപ്, ദയ തരകന്‍ സൗണ്ട് ഡിസൈനര്‍- ധനുഷ് നായനാര്‍, സൗണ്ട് മിക്‌സിംഗ്- വിപിന്‍ നായര്‍, വിഎഫ്എക്‌സ്- ജോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്.- കല്ലാര്‍ അനില്‍, ജോബി ജോണ്‍, പരസ്യകല- യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ- മഞ്ജു ഗോപിനാഥ്, എ എസ് ദിനേശ്, വാഴൂര്‍ ജോസ്.

Related Stories

No stories found.
logo
The Cue
www.thecue.in