ബേസില്‍ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ ഇന്ന് മുതല്‍ തീയേറ്ററുകളില്‍. പരസ്യകലാ നിര്‍മാതാക്കളായ ഓള്‍ഡ് മോങ്കിലൂടെ സുപരിചിതനായ സംഗീത് പി. രാജന്റെ ആദ്യ സംവിധാന സംരംഭമാണ് പാല്‍തു ജാന്‍വര്‍.
ഒരു മലയോരഗ്രാമത്തിലേക്കു പുതുതായി എത്തുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറുടെയും ആ ഗ്രാമത്തിലെ മറ്റു മനുഷ്യരുടെയും, വളര്‍ത്തു മൃഗങ്ങളുടെയും കഥ പറയുന്ന സിനിമയില്‍ ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ശ്രുതി സുരേഷ്, ജയ കുറിപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയ കുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍, ഉണ്ണിമായ പ്രസാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. രണദിവെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയിലെ സംഗീതമൊരുന്നുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൗണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്