'ബാർബി ബില്യൺ ഡോളർ ക്ലബ്ബിൽ' ; ​ഗ്രെറ്റ ​ഗെർവിഗ് ചിത്രം നേട്ടം സ്വന്തമാക്കിയത് 17 ദിവസം കൊണ്ട്.

'ബാർബി ബില്യൺ ഡോളർ ക്ലബ്ബിൽ' ; ​ഗ്രെറ്റ ​ഗെർവിഗ് ചിത്രം നേട്ടം സ്വന്തമാക്കിയത് 17 ദിവസം കൊണ്ട്.
Published on

ആഗോള ബോക്സ് ഓഫീസിൽ 1 ബില്യൺ കളക്ഷൻ നേടി ഗ്രെറ്റ ഗർവിഗ് സംവിധാനം ചെയ്ത ചിത്രം ബാർബി. വടക്കേ അമേരിക്കയിൽ 459 മില്യൺ ഡോളറും അന്താരാഷ്ട്ര തലത്തിൽ 572 മില്യൺ ഡോളറും ഇതിൽ ഉൾപ്പെടുന്നു. റിലീസ് ചെയ്ത് 17 ദിവസം കൊണ്ടാണ് ബാർബി ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ ഗ്രെറ്റ ഗർവിഗ് ഒരു ബില്യൺ ഡോളർ സിനിമയുള്ള ആദ്യത്തെ സോളോ വനിതാ സംവിധായികയായി മാറി. ജൂലൈ 21 ന് റിലീസ് ചെയ്ത ബാർബിക്ക് ലോകമെമ്പാടും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

വാർണർ ബ്രോസ് നിർമിച്ച സിനിമകളിൽ ഏറ്റവും വേഗത്തിൽ 1 ബില്യൺ ക്ലബ്ബിലെത്തുന്ന ചിത്രമാണ് ബാർബി. കൊറോണയ്ക്ക് ശേഷം 1 ബില്യൺ ക്ലബ്ബിലെത്തുന്ന ആറാമത്തെ സിനിമ കൂടിയാണിത്. 'സ്പൈഡർമാൻ: നോ വേ ഹോം', "ടോപ്പ് ഗൺ: മാവെറിക്ക്", "ജുറാസിക് വേൾഡ് ഡൊമിനിയൻ", "അവതാർ: ദി വേ ഓഫ് വാട്ടർ" തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

ചിത്രത്തിൽ മാർഗോട്ട് റോബി ആണ് ബാർബിയായി എത്തിയത്. റയാൻ ഗോസ്ലിംഗ്, സിമു ലിയു, എമ്മ മക്കി, കേറ്റ് മക്കിന്നൺ, ഇസ റേ, അലക്‌സാന്ദ്ര ഷിപ്പ്, കിംഗ്സ്ലി ബെൻ-ആദിർ, സ്കോട്ട് ഇവാൻസ്, ജോൺ സിന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. എല്ലാ പ്രായത്തിലുമുള്ള ബാർബി ആരാധകർ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമ നൽകാനുള്ള ഗ്രെറ്റയുടെ പ്രതിബദ്ധതയുടെയും പ്രതിഭയുടെയും തെളിവാണ് ഈ നാഴികക്കല്ലെന്ന് വാർണർ ബ്രദേഴ്സ് മോഷൻ പിക്ചർ ഗ്രൂപ്പിന്റെ കോ-ചെയർമാരും സി ഇ ഒ മാരുമായ മൈക്കൽ ഡി ലൂക്കയും പാം അബ്ദിയും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in