'ആ സീനിന് ശേഷം യഥാർത്ഥ ജീവിതത്തിലും എനിക്ക് ആ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്'; ആസിഫ് അലി

'ആ സീനിന് ശേഷം യഥാർത്ഥ ജീവിതത്തിലും എനിക്ക് ആ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്'; ആസിഫ് അലി
Published on

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ മാമുക്കോയയുടെ കുഞ്ചാക്കോ ബോബൻ അല്ലെ എന്ന ചോദ്യം യഥാർത്ഥ ജീവിതത്തിലും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് നടൻ ആസിഫ് അലി. വളരെ റിലേറ്റബിളാണ് എനിക്ക് ആ ചോദ്യം. പല സമയത്തും നമ്മൾ തമാശയായി പറഞ്ഞ് ചിരിക്കാറുള്ള കോമഡികളിൽ ഒന്നാണ് അത്. ഞാൻ വന്ന സമയത്ത് ഒക്കെ പല സംവിധായകരെയും പേര് മാറി വിളിച്ച് അവർ ദേഷ്യപ്പെട്ട കഥകൾ ഒക്കെ ഞാൻ കേട്ടിട്ടുണ്ട്. ഉസ്താ​ദ് ഹോട്ടലിലെ ആ ഷോർട്ട് എടുക്കുന്നതിന് മുമ്പേ മാമുക്കോയയാണ് ഇത്തരത്തിൽ ഒരു കോമഡിയുടെ സാധ്യത അവിടെ പറയുന്നത്. അത് കേട്ടപ്പോൾ തന്നെ അൻവർ റഷീദിന് അത് ഇഷ്ടപ്പെട്ടു എന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിവേ ആസിഫ് അലി പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

വളരെ റിലേറ്റബിളാണ് ആ ചോദ്യം എനിക്ക്. ആ കാര്യം ഒരുപാട് പേർക്ക് സംഭവിച്ച് കണ്ടിട്ടുണ്ട്, സംഭവിക്കുന്നുണ്ട്. പല സമയത്തും നമ്മൾ തമാശയായി പറഞ്ഞ് ചിരിക്കാറുള്ള കോമഡികളിൽ ഒന്നാണ് അത്. ഞാൻ വന്ന സമയത്ത് ഒക്കെ പല സംവിധായകരെയും പേര് മാറി വിളിച്ച് അവർ ദേഷ്യപ്പെട്ട കഥകൾ ഒക്കെ ഞാൻ‌ കേട്ടിട്ടുണ്ട്. ആ ഷോട്ട് എടുക്കുന്നതിന് മുന്നേ മാമുക്കോയ ആണ് ഈ ഒരു കോമഡിയുടെ സാധ്യത അവിടെ പറയുന്നതും അത് അൻവർ റഷീദിന് കൃത്യമായി സ്ട്രെെക്ക് ആവുന്നതും. ശേഷം എന്നോട് അത് ചോദിക്കുകയും ചെയ്തത്. അതിന് ശേഷം എനിക്ക് ഇത് യഥാർത്ഥ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ആളുകൾ മനപൂർ‌വ്വം എന്റെ അടുത്ത് വന്ന് കുഞ്ചാക്കോ ബോബൻ അല്ലെ എന്ന് ചോദിച്ചിട്ടുണ്ട്. അതൊരു ചിരി കിട്ടാനായിരിക്കാം ചിലപ്പോൾ ചെറുതായി ഒന്ന് ഇറിറ്റേറ്റ് ചെയ്യാൻ വേണ്ടിയിട്ട് ആയിരിക്കാം. അതും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ഇത് ചോദിക്കുമ്പോൾ, ഈ മൂഡ്, അല്ലെങ്കിൽ നമ്മൾ ഇരിക്കുന്ന ആ നിമിഷം വളരെ പ്രധാനപ്പെട്ടതാണ് ഈ കാര്യത്തിൽ. നമ്മൾ‌ നല്ലൊരു മൂഡിലാണെങ്കിൽ ഇത് ചോദിച്ചാൽ അതൊരു ചിരിയിൽ അല്ലെങ്കിൽ ഒരു കൗണ്ടർ കോമഡിയിൽ ഒതുങ്ങും. പക്ഷേ നമ്മൾ വേറൊരു മൂഡിൽ ഇരിക്കുകയാണെങ്കിൽ അതിന്റെ പ്രതികരണം മറ്റൊന്നായിരിക്കും. അതായിരിക്കും ചിലപ്പോൾ ഹെെലെെറ്റ് ചെയ്യപ്പെടുകയും ആളുകൾ കാണുകയും ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in