ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി എന്‍.സി.ബി

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി എന്‍.സി.ബി
Published on

മുംബൈ ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി). കേസില്‍ പ്രതികളായിരുന്ന ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കെതിരെയും തെളിവില്ലെന്ന് എന്‍.സി.ബി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ 14 പേര്‍ക്കെതിരെയാണ് എന്‍.സി.ബി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ ആറ് പേരെ തെളിവുകളുടെ അഭാവത്തിലാണ് കേസില്‍ നിന്നും ഒഴിവാക്കിയത്. 2021ലാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ എന്‍.സി.ബി റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ലഹരി മരുന്ന് പാര്‍ട്ടിയില്‍ ആര്യന്‍ ഖാനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

എന്നാല്‍ കപ്പലില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. കൂടാതെ ആര്യന്‍ ഖാനും അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം ചാറ്റില്‍ നിന്നും കണ്ടെത്താനായിട്ടില്ല.

ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ ലഹരി പാര്‍ട്ടി റെയിഡുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്‍.സി.ബി സംഘം നടത്തിയ റെഡിയില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സി.ബിയുടെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in