ആര്യ പാ രഞ്ജിത് സിനിമ 'സാര്‍പട്ടാ പരമ്പര' വേറെ ലെവലെന്ന് സംവിധായകരും താരങ്ങളും

ആര്യ പാ രഞ്ജിത് സിനിമ 'സാര്‍പട്ടാ പരമ്പര' വേറെ ലെവലെന്ന് സംവിധായകരും താരങ്ങളും
Published on

ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത സാര്‍പട്ടാ പരമ്പരയെ അഭിനന്ദിച്ച് സംവിധായകരും താരങ്ങളും. സിനിമയുടെ സംവിധാനവും, അഭിനയവും, ആക്ഷനും, സംഗീതവും ഒന്നിനൊന്ന് മികവ് പുലർത്തിയെന്നാണ് പൊതുവെയുള്ള അഭിപ്രായം. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കബിലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്യ വമ്പൻ മേക്കോവറിലാണ് ചിത്രത്തിൽ എത്തിയത്

'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു. ഈ വ്യക്തിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ആര്യയുടെ കബിലന്‍ എന്ന കഥാപാത്രം രൂപപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്‍, വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയാരായി പശുപതിയും ചിത്രത്തിലുണ്ട്. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാര്‍പട്ടാ പരമ്പരൈ.

വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ജി.മുരളി തന്നെയാണ് ഇത്തവണയും പാ രഞ്ജിത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്‌ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

Related Stories

No stories found.
logo
The Cue
www.thecue.in