മികച്ച പ്രതികരണങ്ങളും ബുക്കിം​ഗുമായി ടൊവിനോയുടെ ARM, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമയിലെ 3D വിസ്മയം

മികച്ച പ്രതികരണങ്ങളും ബുക്കിം​ഗുമായി ടൊവിനോയുടെ ARM, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമയിലെ 3D വിസ്മയം
Published on

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളത്തിൽ 3D യിൽ എത്തിയ ചിത്രമാണ് ടൊവിനോ തോമസ് നായകനായ ARM. മികച്ച പ്രേക്ഷക പ്രതികരമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കഴിഞ്ഞ ദിവസമാണ് ആ​ഗോള ബോക്സ് ഓഫീസിൽ 50 കോടി കടന്നത്. റിലീസ് ദിനത്തിൽ മികച്ച ഓപ്പണിം​ഗ് ആയിരുന്നു ചിത്രം സ്വന്തമാക്കിയത്.

ജിതിൻ ലാലിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്ന ARM ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് തിയറ്ററുകളിലെത്തിയത്. ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്. കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ - സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ - പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ - സലിം ലാഹിർ, വി എഫ് എക്സ് - എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് -റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് - ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

Related Stories

No stories found.
logo
The Cue
www.thecue.in