സൈക്കഡലിക് ഫഹദ്, ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ്

സൈക്കഡലിക് ഫഹദ്, ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ്

Published on

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ഡിസംബറില്‍ ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലെത്തും. അഞ്ച് സുന്ദരികള്‍ സീരീസിലെ ആമി എന്ന ചെറുസിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായനാക്കി അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. സൈക്കഡലിക് അന്തരീക്ഷത്തില്‍ ഫഹദ് ഫാസില്‍ കഥാപാത്രം നില്‍ക്കുന്ന ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക്.

ഫഹദിന്റെ കഥാപാത്രത്തെ സംബന്ധിച്ചോ പ്രമേയത്തെക്കുറിച്ചോ സൂചനകള്‍ പുറത്തുവിടാതെയായിരുന്നു ചിത്രീകരണം. കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമായാണ് സിനിമ ചിത്രീകരിച്ചത്. സെപ്തംബര്‍ ആദ്യവാരം ആംസ്റ്റര്‍ഡാമില്‍ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി പാക്കപ്പ് ആയതായി ഫഹദ് പോസ്റ്റ് ചെയ്തിരുന്നു. അമല്‍ നീരദ് ആണ് ഛായാഗ്രഹണം. ആമിക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ട്രാന്‍സിന് ഉണ്ട്.

ഫഹദിനൊപ്പം വിനായകന്‍, ദിലീഷ് പോത്തന്‍, നസ്രിയാ നസീം, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് ,ശ്രീനാഥ് ഭാസി, ആഷിക് അബു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ഒരു പ്രധാന റോളിലെത്തുന്നു. റോബോട്ടിക്‌സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയാണ് ട്രാന്‍സ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള സിനിമയുമാണ്.

സൈക്കഡലിക് ഫഹദ്, ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ്
ഫഹദിന്റെ ഏറ്റവും വലിയ റിലീസ്; അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്' പൂര്‍ത്തിയായി

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയ്ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. വിവിധ ഗെറ്റപ്പുകള്‍ക്ക് വേണ്ടിയായിരുന്നു ഷെഡ്യൂളുകള്‍. വരത്തന്‍, അതിരന്‍, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ഫഹദ് ട്രാന്‍സ് ഷെഡ്യൂള്‍ ബ്രേക്കില്‍ പൂര്‍ത്തിയാക്കി.

സൈക്കഡലിക് ഫഹദ്, ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ്
പൃഥ്വിയെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ലിജോയുടെ ഡൈ ഹാര്‍ഡ് ഫാന്‍: ജോജു ജോര്‍ജ് അഭിമുഖം

ജാക്‌സണ്‍ വിജയന്‍ സംഗീത സംവിധാനം, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ്, അജയന്‍ ചാലിശേരി കലാസംവിധാനം, റോണക്‌സ് സേവ്യര്‍ മേക്കപ്പ്, മാഷര്‍ ഹംസ വസ്ത്രാലങ്കാരം. വിനായക് ശശികുമാര്‍ ഗാനരചന. സലാം ബുഖാരിയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. വിഷ്ണു തണ്ടാശേരി സ്റ്റില്‍സ്.

logo
The Cue
www.thecue.in