നിതിന്‍ ലൂക്കോസിന്റെ 'പങ്കാളി'; സഹനിര്‍മ്മാതാവായി അനുരാഗ് കശ്യപ്

നിതിന്‍ ലൂക്കോസിന്റെ 'പങ്കാളി'; സഹനിര്‍മ്മാതാവായി അനുരാഗ് കശ്യപ്
Published on

'പക' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ നിതിന്‍ പൗലോസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. 'പങ്കാളി' എന്നാണ് ചിത്രത്തിന്റെ പേര്. നിതിന്റെ പകയുടെ സഹനിര്‍മ്മാതാക്കളായ അനുരാഗ് കശ്യപും രാജ് രാചകൊണ്ടയുമാണ് പങ്കാളിയുടെയും സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

അതേസമയം, ഹോങ്കോംഗ് ഏഷ്യ ഫിലിം ഫിനാന്‍സിംഗ് ഫോറം തിരഞ്ഞെടുത്ത 28 ചിത്രങ്ങളില്‍ ഒന്നാണ് പങ്കാളി. മാര്‍ച്ച് 14 മുതല്‍ 16 വരെയാണ് ഈ വര്‍ഷത്തെ പതിപ്പ് നടക്കുക. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് പരിപാടി നടക്കുന്നത്. 38 രാജ്യങ്ങളില്‍ നിന്നുള്ള 222 സിനിമകളാണ് സമര്‍പ്പിക്കപ്പെട്ടത്. അതില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമകളില്‍ നവാഗത സംവിധായകരും ഉള്‍പ്പെടുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമ എച്ച്എഎഫില്‍ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്ര്‌ത്യേകത കൂടിയുണ്ട്.

ഒരു മുന്‍നിര നടനെയാണ് പങ്കാളി എന്ന സിനിമയുടെ കേന്ദ്ര കഥാപാത്രക്കാന്‍ കരുതുന്നതെന്ന് നിതിന്‍ ലൂക്കോസ് പറയുന്നു. കേരളത്തില്‍ നടക്കുന്ന ഒരു പൊളിറ്റിക്കല്‍ സെറ്റയര്‍ സ്വഭാവമുള്ള കഥയാണ് സിനിമ പറയുന്നത്. 'ഒരു കാലപത്തിന് ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ. അനുരാഗിന് ചിത്രത്തിന്റെ കഥ പൂര്‍ണ്ണമായും ഇഷ്ടപ്പെട്ടതിനാലാണ് സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനം എടുത്തത്' എന്ന് നിതിന്‍ സിനിമ എക്‌സ്‌പ്രെസിനോട് പറഞ്ഞു. ഹോങ്കോംഗ് ഏഷ്യ ഫിലിം ഫിനാന്‍സിംഗ് ഫോറം പോലുള്ള അന്താരാഷ്ട്ര മാര്‍ക്കറ്റിങ്ങ് പ്ലാറ്റ്‌ഫോമില്‍ മലയാള സിനിമ തിരഞ്ഞെടുക്കപ്പെടുന്നത് വളരെ അപൂര്‍വ്വമാണെന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പക എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് നിതിന്‍. ബേസില്‍ പൗലോസ്, നിതിന്‍ ജോര്‍ജ്, വിനിത കോശി എന്നിവരായിരുന്നു ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in