'മമ്മൂട്ടി, എന്താണ് അദ്ദേഹം ചെയ്തുവച്ചിരിക്കുന്നത്, മലയാളം സംവിധായകരോട് എനിക്ക് അസൂയയാണ്' ; ഭ്രമയുഗത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്

'മമ്മൂട്ടി, എന്താണ് അദ്ദേഹം ചെയ്തുവച്ചിരിക്കുന്നത്, മലയാളം സംവിധായകരോട് എനിക്ക് അസൂയയാണ്' ; ഭ്രമയുഗത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്
Published on

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. മലയാളം സിനിമ പ്രവർത്തകരോട് തനിക്ക് അസൂയ തോന്നുകയാണെന്നും കേരളത്തിലെ പ്രേക്ഷകരുടെ ചങ്കൂറ്റവും ധൈര്യവും ആണ് മലയാള സിനിമയുടെ ശക്തി എന്നും അദ്ദേഹം കുറിച്ചു. ഒപ്പം ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തുകയും അദ്ദേഹം ചെയ്തു. ലെറ്റർ ബോക്സിലൂടെയാണ് അനുരാഗ് കശ്യപ് ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്.

അനുരാഗ് കശ്യപ് പറഞ്ഞത്:

എനിക്ക് മലയാളം സംവിധായകരോട് അത്രയ്ക്ക് അസൂയയാണ്. ധൈര്യവും ചങ്കൂറ്റവും അതിശയിപ്പിക്കുന്ന വിവേകമുള്ള കേരളത്തിലെ പ്രേക്ഷകരാണ് ഫിലിംമേക്കിങിന്റെ ശക്തി. സത്യമായും അസൂയ തോന്നുന്നു. പിന്നെ മമ്മൂട്ടി, എന്താണ് അദ്ദേഹം ചെയ്തു വച്ചിരിക്കുന്നത്. എന്റെ ലിസ്റ്റിൽ അടുത്ത സിനിമ കാതൽ ആണ്.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയെയും അനുരാഗ് കശ്യപ് പ്രശംസിച്ചിരുന്നു. അസാധാരണവുമായ ആത്മവിശ്വാസം പുലർത്തുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇന്ത്യയിലെ എല്ലാ ബി​ഗ് ബഡ്ജറ്റ് സിനിമകളെക്കാൾ മികച്ചതാണ് ഈ ചിത്രമെന്നും മൂന്ന് മികച്ച മലയാളം സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ പിന്നോട്ട് പോവുകയാണെന്നും അനുരാ​ഗ് കശ്യപ് ലെറ്റർ ബോക്സിൽ കുറിച്ചു.

അനുരാ​ഗ് കശ്യപ് പറഞ്ഞത്:

ലളിതവും അസാധാരണമായ ആത്മവിശ്വാസം പുലർത്തുന്ന മുഖ്യധാരാ ചലച്ചിത്രനിർമ്മാണം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ സിനിമ. ആത്മവിശ്വാസം നിറഞ്ഞതും, അസാധ്യവുമായ കഥപറച്ചിൽ. ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് വിൽക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ഹിന്ദിയിൽ സിനിമയിൽ അവർക്ക് ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in