ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്ത ചിത്രം 'ലുഡോ'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്കുമാര്‍ റാവു, അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപാദി, സാനിയ മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മലയാളി താരം പേര്‍ളി മാണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പേര്‍ളി മാണിക്ക് പകരം ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മറ്റൊരു നായികയായിരുന്നുവെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ അനുരാഗ് ബസു പറഞ്ഞത്. മലയാളത്തിലെ തന്നെ മറ്റൊരു നായികയെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ നടിയുമായുള്ള പേര്‍ളി മാണിയുടെ അഭിമുഖം കണ്ടതോടെയാണ് തീരുമാനം മാറ്റിയതെന്ന് സംവിധായകന്‍ ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'മലയാളത്തില്‍ നിന്നൊരു നായിക തന്നെ ചിത്രത്തിലെ കഥാപാത്രം ചെയ്യാന്‍ വേണമെന്ന് തീരുമാനിച്ചിരുന്നു. കുറച്ചു പേരുടെ പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. അതില്‍ നിന്നൊരാളെ തീരുമാനിച്ചു. ആ നടിയുടെ ഒരു അഭിമുഖമോ മറ്റെന്തെങ്കിലും ഷോയോ കാണണമെന്ന് ഞാന്‍ എന്റെ അസിസ്റ്റന്റിനോട് പറഞ്ഞു. അങ്ങനെയാണ് ആ നടിയുടെ ലൈവ് ഇന്റര്‍വ്യു കാണുന്നത്. അതിന്റെ അവതാരികയായിരുന്നു പേര്‍ളി. അഭിമുഖം കണ്ടതോടെ തന്റെ കഥാപാത്രത്തിന് മികച്ചത് പേളിയാണെന്ന് തോന്നി. അങ്ങനെ പേര്‍ളിയെ കോണ്‍ടാക്ട് ചെയ്യാന്‍ പറയുകയായിരുന്നു', അനുരാഗ് ബസു പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
താന്‍ ലുഡോയിലെത്തിയത് 'വിധി' എന്നു പറഞ്ഞുകൊണ്ടായിരുന്നു അനുരാഗ് ബസുവിന്റെ അഭിമുഖം പേര്‍ളി ഷെയര്‍ ചെയ്തത്. ചിത്രത്തില്‍ ഷീജ തോമസ് എന്ന മലയാളി നഴ്‌സിന്റെ വേഷത്തിലാണ് പേര്‍ളി എത്തുന്നത്.