'ലാല്‍സാറിന് പ്രതിഫലം കൊടുക്കാന്‍ പറ്റിയിട്ടില്ല, എല്ലാവരും മാസ്‌കിട്ട് വീട്ടിലിരിക്കുമ്പോള്‍, മാസ്‌കില്ലാതെ അഭിനയിച്ച ആളാണ്'

'ലാല്‍സാറിന് പ്രതിഫലം കൊടുക്കാന്‍ പറ്റിയിട്ടില്ല, എല്ലാവരും മാസ്‌കിട്ട് വീട്ടിലിരിക്കുമ്പോള്‍, മാസ്‌കില്ലാതെ അഭിനയിച്ച ആളാണ്'
Published on

മരക്കാറില്‍ അഭിനയിച്ചതിന് മോഹന്‍ലാലിന് ഇതുവരെ പ്രതിഫലം നല്‍കാന്‍ പറ്റിയിട്ടില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസായിരിക്കുമെന്ന് പ്രഖ്യാപിച്ച് അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. മോഹന്‍ലാലിന്റെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും ഉള്‍പ്പടെ സമ്മതത്തോടെയാണ് തീരുമാനം. കൊവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തില്‍ മാസ്‌ക് പോലും ഇല്ലാതെ അഭിനയിക്കാന്‍ ഇറങ്ങിയ ആളാണ് മോഹന്‍ലാലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

'ദൃശ്യം 2 ഇറങ്ങുന്ന സമയത്ത് ഒരാളും വീട്ടില്‍ നിന്നിറങ്ങില്ലായിരുന്നു. വീടിനകത്ത് ആളുകള്‍ മാസ്‌ക് വെച്ചിരിക്കുന്ന സമയത്താണ് മോഹന്‍ലാല്‍ സാര്‍ മാസ്‌കില്ലാതെ കൂട്ടത്തില്‍ നിന്ന് അഭിനയിച്ചത്. അന്ന് എല്ലാവരും വീട്ടിലിരിക്കുകയാണ്. അങ്ങനെ ഒരോ ഓരോ സാഹചര്യത്തിനും അനുസരിച്ച് സിനിമയെടുത്തു', ആന്റണി പറഞ്ഞു.

മരക്കാറില്‍ അഭിനയിച്ചതിന് മോഹന്‍ലാലിന് ഇതുവരെ പ്രതിഫലം നല്‍കാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിര്‍മ്മാതാവിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍, വാങ്ങിയ പ്രതിഫലം തിരിച്ചുതരാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം മോഹന്‍ലാലിനില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മറുപടി. 'മോഹന്‍ലാല്‍ സാറിന് ഈ സിനിമയില്‍ പ്രതിഫലമൊന്നും കൊടുക്കാന്‍ പറ്റിയിട്ടില്ല. കാരണം അങ്ങനത്തെയൊരു സിനിമയായിരുന്നു ഇത്. കൊടുക്കാതെ എങ്ങനെ തിരിച്ചുതരാന്‍ പറ്റും.'

സിനിമകളില്‍ തിയറ്ററില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് നമ്മളൊക്കെ, തിയറ്ററിന്റെ ആളുകളാണ്, തിയറ്ററിന് കൊടുക്കാന്‍ തയ്യാറാകുന്ന ആളുകളാണ്. പക്ഷെ സ്‌നേഹം എന്ന് പറയുന്ന സംഭവം തീര്‍ച്ചയായിട്ടും ഉണ്ടാകേണ്ടിയിരിക്കുന്നു. അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചാണ് ഈ സിനിമയെടുത്തിരിക്കുന്നത്. മറ്റ് വ്യക്തികളെ ബാധിക്കുന്ന കാര്യമല്ല ഇത്, എന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്. കൊവിഡ് എന്ന സാഹചര്യത്തെ മറന്നാണ് എല്ലാവരും സംസാരിക്കുന്നത്. ഞാന്‍ ചെയ്തത് ശരിയാണെന്ന് കാലം തെളിയിക്കും. താന്‍ ഒരു സംഘടനയ്ക്കും എതിരല്ലെന്നും, വലിയ സിനിമകള്‍ തിയറ്ററില്‍ തന്നെയാണ് വരേണ്ടതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

'ലാല്‍സാറിന് പ്രതിഫലം കൊടുക്കാന്‍ പറ്റിയിട്ടില്ല, എല്ലാവരും മാസ്‌കിട്ട് വീട്ടിലിരിക്കുമ്പോള്‍, മാസ്‌കില്ലാതെ അഭിനയിച്ച ആളാണ്'
'മരക്കാര്‍ ഒടിടി റിലീസ്'; തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമെന്ന് ആന്റണി പെരുമ്പാവൂര്‍

മരക്കാറിന് പിന്നാലെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നിവ ഒടിടി റിലീസായിരിക്കുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

'ലാല്‍സാറിന് പ്രതിഫലം കൊടുക്കാന്‍ പറ്റിയിട്ടില്ല, എല്ലാവരും മാസ്‌കിട്ട് വീട്ടിലിരിക്കുമ്പോള്‍, മാസ്‌കില്ലാതെ അഭിനയിച്ച ആളാണ്'
അടുത്ത അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍ ഒ.ടി.ടിയില്‍: ആന്റണി പെരുമ്പാവൂര്‍

Related Stories

No stories found.
logo
The Cue
www.thecue.in