കോൺ​ഗ്രസ് കലാ-സാംസ്കാരിക വിഭാ​ഗത്തിന്റെ തലപ്പത്ത് ആന്റോ ജോസഫ്, കെപിസിസി സാംസ്കാരിക സാഹിതി ചെയർമാൻ

കോൺ​ഗ്രസ് കലാ-സാംസ്കാരിക വിഭാ​ഗത്തിന്റെ തലപ്പത്ത് 
ആന്റോ ജോസഫ്, കെപിസിസി സാംസ്കാരിക സാഹിതി ചെയർമാൻ
Published on

കെപിസിസിയുടെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനായി മുൻനിര നിർമ്മാതാവ് ആന്റോ ജോസഫിനെ നിയമിച്ചു. കൺവീനറായി ആലപ്പി അഷറഫിനെയും തീരുമാനിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. ആര്യാടൻ ഷൗക്കത്ത് ഒഴിഞ്ഞതിന് പിന്നാലെയാണ് ആന്റോ ജോസഫിനെ സാംസ്കാരിക സാഹിതി തലപ്പത്ത് നിയമിച്ചിരിക്കുന്നത്.

നിർമ്മാതാക്കളുടെ സംഘടന കേരള പ്രൊഡ്യൂസേഴ്സ് അസോേസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് ആന്റോ ജോസഫ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആൻ മെ​ഗാ മീഡിയ എന്നീ നിർമ്മാണ വിതരണ കമ്പനികളുടെ ഉടമയായ ആന്റോ ജോസഫ് മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിർമ്മാണ നിർവഹണം, നിർമ്മാണം , വിതരണം എന്നീ മേഖലകളിൽ സജീവമാണ്. മാളികപ്പുറം, 2018 എന്നീ സമീപ കാല സൂപ്പർഹിറ്റുകളുടെ സഹനിർമ്മാതാവുമാണ്.

കമ്മത്ത് ആൻഡ് കമ്മത്ത്, ഇവൻ മര്യാദരാമൻ, ടേക്ക് ഓഫ്, മാലിക്, ദ പ്രീസ്റ്റ്, ദി കിം​ഗ് ആൻഡ് ദി കമ്മീഷണർ എന്നിവ ആന്റോ ജോസഫ് നിർമ്മിച്ച ചിത്രങ്ങളാണ്. ബി​ഗ് ബി, ചട്ടമ്പിനാട്, അണ്ണൻ തമ്പി എന്നീ സിനിമകളുടെ സഹനിർമ്മാതാവുമാണ് ആന്റോ ജോസഫ്. കെ.എസ് യുവിലൂടെ രാഷ്ട്രീയ രം​ഗത്തെത്തിയ ആന്റോ ജോസഫ് സിനിമാ രം​ഗത്ത് എത്തിയതിന് ശേഷവും കോൺ​ഗ്രസ് സഹയാത്രികനായി പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in