'വടക്ക് ദിക്കിലൊരു': വിനീത് ശ്രീനിവാസനും സിത്താരയും പാടിയ ‘അൻപോടു കൺമണി'യിലെ ആദ്യ ഗാനം പുറത്ത്

'വടക്ക് ദിക്കിലൊരു': വിനീത് ശ്രീനിവാസനും സിത്താരയും പാടിയ ‘അൻപോടു കൺമണി'യിലെ ആദ്യ ഗാനം പുറത്ത്
Published on

ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോട് കൺമണി’യിലെ ആദ്യ ഗാനം പുറത്ത്. 'വടക്ക് ദിക്കിലൊരു' എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വിവാഹ ആഘോഷമാണ് കാണാൻ കഴിയുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിലെത്തും.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്. പിള്ളയുമാണ് നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് സാമുവല്‍ എബിയാണ്.

ആലാപും വീണയും സച്ചിൻ ബാലു, ഗിറ്റാർ & ബാസ്സ് സുമേഷ് പരമേശ്വർ, ഫ്ലൂട്ട് ജോസഫ് മടശ്ശേരി. ആവണി മൽഹാർ, എഞ്ചൽ മേരി ജോസഫ്, ജൂഡിതൻ, സോണി മോഹൻ, അമൽ ഘോഷ്, ജോയൽ വി ജോയ്, ലാൽ കൃഷ്ണ, മനു വർധൻ എന്നിവരാണ് ബാക്കിങ് വോക്കലിസ്റ്റുകൾ. മിക്സിങ്ങും വോക്കൽ ട്യൂണിങ്ങും നിർവഹിച്ചത് അർജുൻ ബി. നായർ (സോണിക് ഐലൻഡ് സ്റ്റുഡിയോസ്, കൊച്ചി). ഓഡിയോ മാസ്റ്ററിംഗ് ബാലു തങ്കച്ചൻ (20ഡിബി ബ്ലാക്ക്, ചെന്നൈ) ലിറിക്കൽ വീഡിയോ തയ്യാറാക്കിയത് പിക്സ്റ്റസി. റെക്കോർഡിംഗ് എൻജിനീയർമാർ പി.ജി രാകേഷ് (ബിഎൽഡി സ്റ്റുഡിയോസ്, ചെന്നൈ) സഞ്ജയ് സുകുമാരൻ (സോണിക് ഐലൻഡ്, കൊച്ചി) അമൽ മിത്തു (എം-ലോഞ്ച്, കൊച്ചി) നിഷാന്ത് ബി.ടി (എൻ എച്ച് ക്യൂ, കൊച്ചി).

പ്രദീപ് പ്രഭാകറും പ്രിജിന്‍ ജെസ്സിയുമാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിര്‍വഹിക്കുന്നു. ചിന്റു കാര്‍ത്തികേയന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. കളറിസ്റ്റ് ലിജു പ്രഭാകര്‍. ശബ്ദരൂപകല്പന കിഷന്‍ മോഹനും ഫൈനല്‍ മിക്‌സ് ഹരിനാരായണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്. സനൂപ് ദിനേശാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

Related Stories

No stories found.
logo
The Cue
www.thecue.in