'വാക്സിൻ പശ്ചാത്തലത്തിൽ നിന്ന് കഥ പറയുന്ന ചിത്രമാണ് ചെക്ക്മേറ്റ്സ്'; അനൂപ് മേനോൻ

'വാക്സിൻ പശ്ചാത്തലത്തിൽ നിന്ന് കഥ പറയുന്ന ചിത്രമാണ് ചെക്ക്മേറ്റ്സ്'; അനൂപ്  മേനോൻ
Published on

മലയാളികൾക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കഥായാണ് ചെക്ക്മേറ്റ്സ് എന്ന സിനിമയുടേത് എന്ന് നടൻ അനൂപ് മേനോൻ. നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രമാണ് ചെക്ക്മേറ്റ്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ഒരു മൈൻഡ് ഗെയിം ത്രില്ലറായാണ് എത്തുന്നത്. ക്ലിനിക്കൽ ട്രയലിൽ എന്താണ് എന്നും വാക്സിൻ പശ്ചാത്തലമെന്താണ് എന്നുമാണ് ഈ സിനിമ സംസാരിക്കുന്നത് എന്നും ചിത്രത്തിലെ തന്റെ കഥാപാത്രമായ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രം വില്ലൻ സ്വഭാവത്തിലുള്ള ഒരാളാണ് എന്നും അനൂപ് മേനോൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനൂപ് മേനോൻ പറഞ്ഞത്:

നമുക്ക് ഒരിക്കലും പരിചിതമല്ലാത്ത ഒരു ടെക്സ്റ്റിലേക്കാണ് ഈ സിനിമ നമ്മളെ കൊണ്ടു പോകുന്നത്. ഈ സിനിമ വാക്സിൻ അല്ലെങ്കിൽ ഒരു ക്ലിനിക്കൽ ട്രയലിന്റെ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്. നമ്മളിൽ പലരും പല ആളുകൾ ക്ലിനിക്കൽ ട്രയൽസിന് പോയ കഥ കേട്ടിട്ടുണ്ട്. ക്ലിനിക്കൽ ട്രയൽസ് തെറ്റാണ് എന്ന് പറയാൻ സാധിക്കില്ല, ക്ലിനിക്കൽ ട്രയൽസിൽ കുറച്ച് പേർ ആ സമയത്ത് മരിച്ച് പോയാലും അത് വലിയൊരു ജനതയെ പിന്നീട് രക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പോളിയോ വാക്സിനെക്കുറിച്ച് ഒരു കഥയുണ്ട്. അത് ഉണ്ടാക്കിയ ആൾ അത് ജനങ്ങൾക്ക് ഫ്രീയായിട്ട് കൊടുക്കുകയാണ് ചെയ്തത്. അത് പേന്റന്റ് ചെയ്തിരുന്നുവെങ്കിൽ ആ സമയത്ത് ഇപ്പോൾ അമ്പാനി കല്യാണം നടത്തിയ പോലെ അദ്ദേഹത്തിനും കല്യാണം നടത്താൻ സാധിക്കുമായിരുന്നു. പക്ഷേ അയാൾ അത് ചെയ്തില്ല, ഇത്തവണത്തെ ഈ കൊവിഡ് 19 വന്ന സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തെ പകപ്പിന് ശേഷം ഏങ്ങനെയെങ്കിലും വാക്സിൻ വന്നാൽ മതിയെന്ന് നമ്മൾ എല്ലാവരും ആ​ഗ്രഹിച്ചിരുന്നൊരു പോയിന്റിൽ ഫാർമാസ് ഇത് ഉണ്ടാക്കാൻ തുടങ്ങി. ആദ്യമത് ലോക ജനതയെ രക്ഷിക്കാൻ വേണ്ടിയായിരുന്നു എങ്കിൽ പിന്നീട് അത് കോടികളുടെ ബിസിനസ്സായി. അത് എങ്ങനെ എന്നുള്ളതാണ്. അതിന്റെ ബാ​ക്ക് ​ഗ്രൗണ്ടാണ് ഈ സിനിമ. ഡയറക്റ്റ് ആയി നമ്മൾ അതിനെ അറ്റാക്ക് ചെയ്യുകയോ അതാണ് എന്ന് പറയുകയോ ചെയ്യുന്നില്ല, ഒരു വാക്സിന്റെ ബാക്ഗ്രൗണ്ടാണ് ഈ സിനിമയ്ക്ക് ഉള്ളത്. ഞാൻ ചെയ്യുന്ന ഫിലിപ്പ് എന്ന കഥാപാത്രം അയാൾ ​ഗ്രേ ഷേയ്ഡാണ്. വില്ലൻ സ്വഭാവം ഉള്ള ഒരു കഥാപാത്രമാണ്. അയാളെ മുന്നോട്ട് കൊണ്ടു പോകുന്നത് അയാളുടെ ആ​ഗ്രഹങ്ങളാണ്. ഞാൻ ഒരു അഭിലാഷവും ഇല്ലാത്ത ആളാണ്. ഒരു ആ​ഗ്രഹങ്ങളും ഇല്ല എനിക്ക്. അതുകൊണ്ട് തന്നെ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രം എനിക്കൊട്ടും തന്നെ പരിചിതമല്ലാത്ത എന്നാൽ ഞാൻ ചുറ്റം കണ്ടിട്ടുള്ള പലരുമാണ്. നമ്മുടെ പല നടന്മാരെപ്പോലും നമുക്ക് അതിൽ അനുകരിക്കാൻ സാധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in