അന്യന്റെ ബോളിവുഡ് റീമേക്കിൽ രൺവീർ സിംഗ് നായകൻ; സന്തോഷം പങ്കുവെച്ച് ശങ്കർ

അന്യന്റെ ബോളിവുഡ് റീമേക്കിൽ രൺവീർ സിംഗ് നായകൻ; സന്തോഷം പങ്കുവെച്ച് ശങ്കർ
Published on

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കിൽ രൺവീർ സിംഗ് നായകനാകുന്നു . സിനിമയിലെ റീമേക്കിൽ രൺവീർ സിംഗ് നായകനാകുന്നതിന്റെ സന്തോഷം സംവിധായകൻ ശങ്കർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഗാഡാസ് പെൻ സ്റ്റുഡിയോസാണ് നിർമ്മാണം.

കരിസ്മാറ്റിക്കായ ഒരു ഷോ മാനെയാണ് അന്യന്റെ ഹീറോയ്ക്ക് വേണ്ടത്. അത് രൺവീർ സിങ്ങിൽ ഉണ്ട്. അദ്ദേഹം ഈ തലമുറയിലെ നായകനുമാണ്. പാൻ ഇന്ത്യൻ ഓഡിയൻസിനായി അന്യൻ സംവിധാനം ചെയ്യുന്നതിൽ ഞാൻ ത്രില്ലടിച്ചിരിക്കുകയാണ്. ഓൺലൈൻ മാധ്യമമായ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ ശങ്കർ പറഞ്ഞു.

ശങ്കർ സാറിന്റെ ചിത്രത്തിൽ അഭിനയിക്കുവാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ഫിലിം മേക്കിങ്ങിന്റെ പതിവ് ശീലങ്ങളെ പൊളിച്ചെഴുതിയ സംവിധായകനാണ്. അദ്ദേഹത്തോടൊപ്പം വർക് ചെയ്യണമെന്നത് എന്റെ എക്കാലത്തെയും വല്യ ആഗ്രഹമായിരുന്നു. അന്യന്റെ റീമേക്കിൽ അഭിനയിക്കുക എന്നത് ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരമാണ്. തുലനം ചെയ്യുവാൻ സാധിക്കാത്ത വിധം ഗംഭീരമായ പെർഫോമൻസ് ആയിരുന്നു വിക്രം സാർ ഒറിജിനൽ അന്യനനിൽ കാഴ്ച വെച്ചത്. എങ്കിലും എന്റെ പെർഫോമൻസ് കാണുമ്പോൾ പ്രേക്ഷകർക്ക് അതെ അനുഭവം ഉണ്ടാകുന്നതിനായി ഞാൻ പരമാവധി പരിശ്രമിക്കും. ഇപ്രകാരമായിരുന്നു രൺവീർ സിംഗിന്റെ പ്രതികരണം

2005 ലാണ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായി അന്യൻ പുറത്തിറങ്ങുന്നത്. ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രമായി വിക്രം തകർത്താടിയ ചിത്രമായിരുന്നു അന്യൻ. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകർച്ച കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. സദയാണ് ചിത്രത്തിൽ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജ് ഈണം നൽകിയ ചിത്രത്തിലെല ​ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ മുന്നിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in