ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക്; പകര്‍പ്പവകാശം സ്വന്തമാക്കി കെ.എസ്.രവികുമാര്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക്; പകര്‍പ്പവകാശം സ്വന്തമാക്കി കെ.എസ്.രവികുമാര്‍
Published on

സൗബിന്‍ ഷാഹിറിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു. പ്രശസ്ത തമിഴ് സംവിധായകന്‍ കെ.എസ്.രവികുമാറാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത്.

പടയപ്പ, ലിങ്ക, ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ കെ.എസ്.രവികുമാര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. രവികുമാറിന്റെ അസോസിയേറ്റ്‌സായ ശബരിയും ശരവണനും ചേര്‍ന്നാകും ചിത്രം സംവിധാനം ചെയ്യുകയെന്ന് ഓണ്‍ലുക്കേര്‍സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും അവതരിപ്പിച്ച അച്ഛന്‍ മകന്‍ കഥാപാത്രങ്ങളെയും കുഞ്ഞപ്പന്‍ എന്ന റോബോട്ടിനെയും ചുറ്റിപ്പറ്റി കഥ പറഞ്ഞ ചിത്രം മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും അഭിനയം പരിഗണിച്ച് സുരാജിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

Android Kunjappan to be remade in Tamil

Related Stories

No stories found.
logo
The Cue
www.thecue.in