ഷെയ്ന്‍ നിഗം
ഷെയ്ന്‍ നിഗം

‘നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമോ, മനോരോഗമോ?’; അമ്മയില്‍ നിന്ന് ഉറച്ച പിന്തുണയെന്ന് ഷെയ്ന്‍ നിഗം

Published on

നിര്‍മ്മാതാക്കള്‍ക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഷെയ്ന്‍ നിഗം. പ്രൊഡ്യൂസേഴ്‌സിന് മനോ വിഷമമാണോ അതോ മനോരോഗമാണോയെന്ന് നടന്‍ ചോദിച്ചു. തന്റെ ഭാഗത്ത് നിന്നും തെറ്റുണ്ടായിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ തന്റെ വശം ആരും കേള്‍ക്കുന്നില്ല. നിര്‍മ്മാതാക്കള്‍ പറയുന്നത് മാത്രം കേട്ട് അനുസരിക്കണം. വെയില്‍ സിനിമയുടെ സംവിധായകനും ക്യാമറാമാനും ബുദ്ധിമുട്ടിച്ചതിന് തന്റെ കൈയില്‍ തെളിവുകളുണ്ട്. അമ്മയില്‍ പൂര്‍ണ വിശ്വാസമുണ്ട്. തന്റെ സംഘടന തന്നെ പിന്തുണയ്ക്കുമെന്നും ഷെയ്ന്‍ പറഞ്ഞു. ഐഎഫ്എഫ്‌കെയില്‍ വെച്ചായിരുന്നു നടന്റെ പ്രതികരണം.

മന്ത്രി എ കെ ബാലനെ ഷെയ്ന്‍ ഔദ്യോഗിക വസതിയിലെത്തി കണ്ടു.

ഷെയ്‌ന്റെ വിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മോഹന്‍ലാല്‍ വിദേശത്താണ്. അദ്ദേഹം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്ത ശേഷമായിരിക്കും നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയെന്നും ഇടവേള ബാബു വ്യക്തമാക്കി. വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും പ്രതികരിച്ചു.

ഷെയ്ന്‍ നിഗം
ഷെയിന്‍ നിഗത്തിനൊപ്പം നിലയുറപ്പിച്ച് അമ്മ, പ്രശ്‌നപരിഹാരം ഇനി സംഘടനകള്‍ തമ്മില്‍

ഷെയ്ന്‍ നിഗം പറഞ്ഞത്

“എനിക്ക് തെറ്റുപറ്റിയിട്ടില്ല. ഈ ലോകത്ത് ഒരു തെറ്റുമില്ല. എല്ലാം ശരി മാത്രമേയുള്ളൂ. മീറ്റിങ് നടന്നത് അമ്മയുമായല്ല, ഇടവേള ബാബുവും സിദ്ദിഖുമായാണ്. അമ്മയുടെ ഭാരവാഹികള്‍ എന്ന നിലയിലാണ് അവരോട് സംസാരിച്ചത്. നമ്മള്‍ എത്രയോ തരം പ്രതിഷേധങ്ങള്‍ നാട്ടില്‍ ചെയ്യുന്നു. ഇതെന്റേതായ പ്രതിഷേധമാണ്. ഇത് എന്റെ രീതിയാണ്. ഞാന്‍ എന്താണ് ചെയ്തത് എന്നുള്ളത് പ്രേക്ഷകരാണ് പറയേണ്ടത്. പടം എറങ്ങിയിട്ട് നിങ്ങള്‍ തന്നെ പറയണം ഞാന്‍ എന്ത് നീതിയാണ് പുലര്‍ത്താത്തത് എന്ന്. പ്രൊഡ്യൂസേഴ്‌സിന് മനോ വിഷമമാണോ മനോരോഗമാണോ? ഒത്തുതീര്‍പ്പുകള്‍ക്കല്ലേ നമ്മളെല്ലാം പൊയ്‌ക്കൊണ്ടിരുന്നത്. ഒത്തുതീര്‍പ്പിന് പോകുമ്പോള്‍ അവിടെയെന്താണ് സംഭവിക്കുന്നത്? അവിടെ കൊണ്ടുപോയി ഇരുത്തും. ഇരുത്തിയിട്ട് നമ്മുടെ വശത്ത് നിന്ന് ഒന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. ഈ പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കേട്ട് അനുസരിച്ചാല്‍ എന്തുചെയ്യും? കൂടിപ്പോയാല്‍ നിങ്ങളെ പ്രസ്മീറ്റില്‍ കാണുമ്പോള്‍ ഖേദം അറിയിക്കും. ഖേദം അറിയിച്ചിട്ട് നടക്കുന്നതെന്താണ്. സെറ്റില്‍ ചെന്നപ്പോള്‍ എന്നെ ഇത്തവണ ബുദ്ധിമുട്ടിച്ചത് പ്രൊഡ്യൂസറല്ല. ആ പടത്തിന്റെ (വെയില്‍) ക്യാമറാമാനും ഡയറക്ടറുമാണ്. ഇതിനൊക്കെ എന്റെ കൈയ്യിലും തെളിവുകളുണ്ട്. എവിടേയും വന്ന് പറയാന്‍ തയ്യാറാണ്. അമ്മയില്‍ തീര്‍ച്ചയായും വിശ്വാസമുണ്ട്. എന്റെ സംഘടനയല്ലേ. എന്റെ സംഘടന എനിക്ക് വേണ്ടി ഉറപ്പായും സപ്പോര്‍ട്ട് ചെയ്യും.”

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷെയ്ന്‍ നിഗം
ഫ്രണ്ട്‌സിന് ഗുഡ്‌ബൈ പറഞ്ഞ് നെറ്റ്ഫ്‌ലിക്‌സ്; സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുമെന്ന് ആരാധകര്‍
logo
The Cue
www.thecue.in