എഫ്.ഐ.ആര്‍ സിനിമ പോസ്റ്ററിനെതിരെ ആള്‍ ഇന്ത്യ മുസ്ലിം അസോസിയേഷന്‍

എഫ്.ഐ.ആര്‍ സിനിമ പോസ്റ്ററിനെതിരെ ആള്‍ ഇന്ത്യ മുസ്ലിം അസോസിയേഷന്‍
Published on

വിഷ്ണു വിശാല്‍ ചിത്രം 'എഫ്.ഐ.ആറി'നെതിരെ ആള്‍ ഇന്ത്യ മുസ്ലിം അസോസിയേഷന്‍. എഫ്.ഐ.ആറിന്റെ പോസ്റ്ററില്‍ നിന്ന് അറബിക് വാക്കായ 'ഷാഹാദാ' (shahada) നീക്കം ചെയ്യണം എന്ന് മുസ്ലിം അസോസിയേഷന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആ വാക്ക് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് അസോസിയേഷന്‍ പറയുന്നത്.

ഫെബ്രുവരി 11നാണ് എഫ്.ഐ.ആര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്. അതേസമയം ചിത്രം മലേഷ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു.

നവാഗതനായ മനു ആനന്ദാണ് എഫ്.ഐ.ആറിന്റെ സംവിധായകന്‍. ചിത്രത്തില്‍ വിഷ്ണു വിശാല്‍, ഗൗതം മേനോന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മഞ്ജിമ മോഹന്‍, റേബ മോണിക്ക ജോണ്‍, റൈസ വില്‍സണ്‍, ഗൗരവ് നാരായണന്‍, മാലാ പാര്‍വതി എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു വിശാല്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in