ജിഗിരയുടെ ഹൈദരാബാദില്‍ നടന്ന പ്രീ റിലീസിങ് ഇവന്റില്‍ സമാന്ത റൂത്ത് പ്രഭുവിനെ പ്രകീര്‍ത്തിച്ച് നടി ആലിയ ഭട്ട്. ആൺലോകത്ത് ഒരു സ്ത്രീയായി നിലനിൽക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്നും എന്നാൽ ലിംഗവ്യത്യാസങ്ങൾക്ക് അപ്പുറം സമാന്ത അത് ചെയ്തു കാണിച്ചിരിക്കുന്നുവെന്നും ആലിയ ഭട്ട് പറഞ്ഞു. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സമാന്ത ഒരു ഹീറോ ആണെന്നും ഒന്നിച്ച് ഒരു സ്‌ക്രീനില്‍ ഇതുവരെ എത്തിയിട്ടില്ലെങ്കിലും തങ്ങൾക്കിടെയിൽ ഒരു ഊഷ്മളമായ ബന്ധമുണ്ടെന്നും ആലിയ പറയുന്നു. സമാന്തയെപ്പോലെയുള്ള ഒരു പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ തന്റെ സിനിമയെ പ്രമോട്ട് ചെയ്യാനായി ഈ വേദിയിൽ എത്തിയതിന് ആലിയ ഭട്ട് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ആലിയ ഭട്ട് പറഞ്ഞത്:
എന്റെ പ്രിയപ്പെട്ട സമാന്ത, ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും നിങ്ങളൊരു ഹീറോയാണ്. നിങ്ങളുടെ കഴിവിനോടും പ്രതിരോധത്തിനോടും ശക്തിയോടും എനിക്ക് വളരെയധികം ആരാധനയുണ്ട്. പുരുഷന്മാരുടെ ഈ ലോകത്ത് ഒരു സ്ത്രീയാകുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. എന്നാൽ നിങ്ങൾ ആ വ്യത്യാസങ്ങളെ എല്ലാം മറികടന്നിരിക്കുന്നു. നിങ്ങളുടെ കഴിവും ശക്തമായ ചുവടുകളും കൊണ്ട് നിങ്ങൾ നിങ്ങൾ നിങ്ങളുടെ രണ്ട് കാലുകളിൽ ഉയർന്നുനിൽക്കുകയാണ്. നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്. എല്ലാവരും പറയാറുണ്ട്, നടിമാർ സാധാരണയായി പരസ്പരം മത്സരിക്കാറുണ്ടെന്ന്. പക്ഷേ അങ്ങനെയൊന്നുമില്ല. ഇന്ന് എൻ്റെ സിനിമയെ പിന്തുണയ്ക്കാൻ ഒരു പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ ഇവിടെയുണ്ട് എന്നതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
സംവിധായകന്‍ ത്രിവിക്രമനോട് തങ്ങളെ ഒരുമിച്ച് ഓൺ സ്ക്രീനിലെത്തിക്കാൻ ഒരു സിനിമ ചെയ്യാമോ എന്നും വേദിയിൽ ആലിയ അഭ്യർത്ഥിച്ചു.വസന്‍ ബാലയുടെ സംവിധാനത്തില്‍ ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജിഗിര. കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത്ത, ആലിയ ഭട്ട്, ഷെഹീന്‍ ഭട്ട്, സൗമെന്‍ മിശ്രഎന്നിവര്‍ ചേര്‍ന്ന് ധര്‍മ പ്രൊഡക്ഷന്‍സിന്റെയും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ജിഗിര. വേദാംഗ് റൈന, ആദിത്യ നന്ദ, ശോഭിത ധുലിപാല എന്നിവരാണ് ജിഗ്റയിലെ മറ്റ് അഭിനേതാക്കള്‍.