യുപിക്ക് പിന്നാലെ മധ്യപ്രദേശും; അക്ഷയ് കുമാര്‍ ചിത്രത്തിന് നികുതി വേണ്ട

യുപിക്ക് പിന്നാലെ മധ്യപ്രദേശും; അക്ഷയ് കുമാര്‍ ചിത്രത്തിന് നികുതി വേണ്ട
Published on

അക്ഷയ്കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന് നികുതി ഒഴിവാക്കി മധ്യപ്രദേശ്. വ്യാഴാഴ്ച്ചയായിരുന്നു മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിന് നികുതി വേണ്ടെന്ന തീരുമാനം എടുത്തത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

'വീര യോദ്ധാവായ സാമ്രാട്ട് പൃഥ്വിരാജിന്റെ കഥ പറയുന്ന അക്ഷയ് കുമാര്‍ നായകനായ ചിത്രത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ നികുതി ഒഴിവാക്കിയിരിക്കുന്നു. കൂടുതല്‍ യുവാക്കള്‍ സിനിമ കാണുന്നതിനും മാതൃരാജ്യത്തെ കുറിച്ച് അറിയുന്നതിനും വേണ്ടിയാണ് ഈ തീരുമാനം', എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ഇന്നലെ യോഗി ആദിത്യനാഥും ഉത്തര്‍പ്രദേശില്‍ ചിത്രത്തിന് നികുതി വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആദിത്യനാഥ് അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ അക്ഷയ്കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി ചിത്രത്തിന് പ്രത്യേക സ്‌ക്രീനിംഗ് വെച്ചിരുന്നു.

ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. പൃഥ്വിരാജ് ചൗഹാനായാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. മാനുഷി ഛില്ലാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് സാമ്രാട്ട് പൃഥ്വിരാജ്. ചിത്രത്തില്‍ പൃഥ്വിരാജ് ചൗഹാന്റെ ഭാര്യയുടെ വേഷമാണ് മാനുഷിയുടേത്.

Related Stories

No stories found.
logo
The Cue
www.thecue.in