തിയറ്ററിലെ സെക്കന്‍ഡ് ഷോയുടെ കാര്യം മുഖ്യമന്ത്രിയോട് സംസാരിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍

മന്ത്രി എ കെ ബാലന്‍
മന്ത്രി എ കെ ബാലന്‍
Published on

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഒഴിവാക്കിയത് പുനസ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രിയോട് സംസാരിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. കൊവിഡ് നിയന്ത്രങ്ങളോടെ സിനിമ പുനരാരംഭിച്ചങ്കിലും എല്ലാം പഴയ പടി നടക്കുമെന്ന് പറയാന്‍ ഈ ഘട്ടത്തില്‍ പറ്റില്ല.

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഒഴിവാക്കിയത് പുനസ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രിയോട് സംസാരിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. കൊവിഡ് നിയന്ത്രങ്ങളോടെ സിനിമ പുനരാരംഭിച്ചങ്കിലും എല്ലാം പഴയ പടി നടക്കുമെന്ന് പറയാന്‍ ഈ ഘട്ടത്തില്‍ പറ്റില്ല. തീയറ്ററുകളില്‍ സെക്കന്‍ഡ് ഷോ പുനസ്ഥാപിക്കനമെന്ന് ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കെ. എസ്.എഫ്.ഡി.സി വനിതാ ശാക്തീകരണം മുന്‍നിര്‍ത്തി നിര്‍മ്മിച്ച ഡിവോഴ്സ് എന്ന സിനിമയുടെ പ്രിവ്യൂ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി എ. കെ.ബാലന്‍. മിനി ഐ.ജി ആണ് ഡിവോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്.

പി.കെ റോസിയുടെയും നടന്‍ സത്യന്റെയും ഓര്‍മ നിലനിര്‍ത്താന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയത് എല്‍ ഡി എഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി ബാലന്‍ പറഞ്ഞു.ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന് മുന്നിലുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ സമഗ്ര നിയമം തന്നെ പരിഗണനയിലാണെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in