'ശ്രീനിവാസനെ ഇവർ കുറ്റം പറയുന്നു, അപൊളിറ്റിക്കൽ ആവുന്നത് ഒരാളുടെ സൗകര്യം'; അജു വർഗീസ്

'ശ്രീനിവാസനെ ഇവർ കുറ്റം പറയുന്നു, അപൊളിറ്റിക്കൽ ആവുന്നത് ഒരാളുടെ സൗകര്യം'; അജു വർഗീസ്
Published on

താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേദിയില്‍ നിന്നും ആരെയും മാറ്റി മാറ്റിനിർത്തിയിട്ടില്ലെന്ന് നടൻ അജു വർഗീസ്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരും വേദിയില്‍ ഇരുന്നിട്ടില്ല. അംഗങ്ങളെ തമ്മിലടിപ്പിക്കാനും അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. ശ്രീനിവാസനെപ്പോലുള്ള ലെജന്റിനെവരെ ഇവരൊക്കെ കുറ്റം പറയാറുണ്ട്. അപൊളിറ്റിക്കൽ ആവുക എന്നത് ഒരാളുടെ സൗകര്യമാണെന്നും അജു വർഗീസ് മീഡിയവണ്ണിനോട്‌ പറഞ്ഞു. ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവേദിയില്‍ 'അമ്മ' ഭരണസമിതിയിലെ സ്ത്രീകളായ അംഗങ്ങൾക്ക് ഇരിപ്പിടം നൽകിയില്ല എന്ന വിഷയം വലിയ ചർച്ചയായിരുന്നു. കൂടാതെ അപൊളിറ്റക്കലാകുന്നവര്‍ അടിച്ചമര്‍ത്തുന്നവരുടെ ഒപ്പമാണെന്ന് നടി പാർവതി മീഡിയവണ്ണിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അജു വർഗീസിന്റെ വാക്കുകൾ

ഞാൻ പൊളിറ്റിക്കൽ അല്ല . ഇന്ന് അപൊളിറ്റിക്കൽ ആവുന്നത് ഭയങ്കര നാണക്കേട് ആണെന്ന് ആരൊക്കയോ പറയുന്നത് കേട്ടു. അതൊക്കെ ഓരോരുത്തരുടെയും സൗകര്യം അല്ലെ? എന്റെ സൗകര്യം ഇതാണ്. ശ്രീനിവാസനെ പോലുള്ള ലെജന്റിനെവരെ ഇവർ കുറ്റം പറയാറുണ്ട്. ഇതൊക്കെ ഓർത്തു ചിരിക്കാറുണ്ട്. അമ്മയിൽ ലാൽ സാർ പ്രസിഡന്റ് ആയി വന്നതിനു ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓരോ പ്രശ്നങ്ങളും പരിഹരിച്ചുക്കൊണ്ടിരിക്കുകയാണ്. ജയസൂര്യയും, സുധീർ കരമനയും, ടിനി ടോമും, ഞാനും, ഹണി റോസും, ശ്വേതാ മേനോനും, രചന നാരായൺകുട്ടിയുമൊന്നും ഡയസിൽ ഇരുന്നിട്ടില്ല. അപ്പോൾ ഭൂരിപക്ഷം ആണുങ്ങളും ഇരുന്നിട്ടില്ല. അതൊരു ഇൻഫോമൽ ആയ ഒരു മീറ്റിങ് ആയിരുന്നു. പിന്നെ ഇതിലൊക്കെ ആവശ്യമില്ലാത്ത പൊളിറ്റിക്സ് കൊണ്ട് വരുന്നതാണ് പ്രശ്നം. നമ്മളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമങ്ങളാണ് ഇതെല്ലാം. ഇതൊക്കെയാണോ ചർച്ച ചെയ്യണ്ടത്'

അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും പ്രതികരിച്ചിരിച്ചിരുന്നു. വിമർശന ബുദ്ധിയൊക്കെ നല്ലതാണെന്നും എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ രചന നാരായൺകുട്ടി വ്യക്തമാക്കി. സ്ത്രീകൾ എന്ന നിലയിൽ ഒരു വിവേചനവും അമ്മയിൽ ഇല്ലെന്നും അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നുമാണ് വിഷയത്തെക്കുറിച്ച് ഹണിറോസ് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in