'നൂറ്റിയമ്പത് രൂപ മുടക്കിയ പ്രേക്ഷകന് സിനിമയെക്കുറിച്ച് എന്തും പറയാം'; സിനിമ റിവ്യൂസിനെക്കുറിച്ച് അജു വർ​ഗീസ്

'നൂറ്റിയമ്പത് രൂപ മുടക്കിയ പ്രേക്ഷകന് സിനിമയെക്കുറിച്ച് എന്തും പറയാം'; സിനിമ റിവ്യൂസിനെക്കുറിച്ച് അജു വർ​ഗീസ്
Published on

നൂറ്റിയമ്പത് രൂപ മുടക്കി ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന് ആ സിനിമയെക്കുറിച്ച് എന്തും പറയാനുള്ള അധികാരമുണ്ടെന്ന് നടൻ അജു വർ​​​ഗീസ്. ഒരു ഹോട്ടലിലെ ഭക്ഷണം മോശമാണെങ്കിൽ ഞാൻ മോശമാണെന്ന് പറയും. അങ്ങനെയുള്ള എന്റെ സിനിമയിൽ ജനങ്ങൾക്കും അഭിപ്രായ പറയാം എന്നും ഇത്തരത്തുലള്ള ഹാർഡ് ക്രിട്ടിസിസം ഒരു ഫിലിം വർക്കർ എന്ന നിലയിൽ, സിനിമ എന്ന തന്റെ ഉത്തരവാദിത്തത്തിന്റെ ബെഞ്ച് മാർക്കിനെ ഡെവലപ്പ് ചെയ്യാൻ സഹായിക്കാറുണ്ടെന്നും അജു വർ​ഗീസ് പറഞ്ഞു. ഫീനീക്സ് എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമ റിവ്യൂകളെക്കുറിച്ച് അജു വർ​ഗീസ് നിലപാട് വ്യക്തമാക്കിയത്.

അജു വർ​ഗീസ് പറഞ്ഞത്:

ശരിക്കും എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ ഒരു നെ​ഗറ്റീവ് പറയില്ല എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ഒരു പ്രേക്ഷകൻ സിനിമ കാണാൻ വരുമ്പോൾ ആ പ്രേക്ഷകന് ആ നടനെ ഇഷ്ടമല്ലെങ്കിൽ കൂടിയും ആ സിനിമ അയാളെ തൃപ്തിപ്പെടുത്താറുണ്ട് പലപ്പോഴും. സിനിമകൾക്ക് അങ്ങനെ ഒരു പവറുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. 150 രൂപ ഒരാൾ മുടക്കിയിട്ടുണ്ടെങ്കിൽ അവർക്ക് എന്തും പറയാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിലെ ഭക്ഷണം മോശമാണെങ്കിൽ ഞാൻ പറയും. ആ എന്റെ സിനിമയെക്കുറിച്ച് അവർക്കും പറയാം. ഞാൻ ഭാ​ഗമാകുന്ന മലയാള സിനിമ ഭൂരിപക്ഷവും ഒരു ഇൻഡസ്ട്രിയൽ പ്രൊഡക്ട് ആണെന്നാണ് ഞാൻ കരുതുന്നത്, ആർട്ടിനെക്കാളും .. സിനിമ പലതുണ്ട് പല തരത്തിലുള്ള ലോക സിനിമകളുണ്ട്, പല ഴോണറുകളുണ്ട്, സെക്ഷൻസുണ്ട്, ഞാൻ കൂടുതൽ ഭാ​ഗവക്കാവുന്നത് വാണിജ്യ പരമായ സിനിമകളിലാണ്. അങ്ങനെ പറയുമ്പോൾ അത് ഒരു പ്രൊഡക്ടാണ്. നമുക്ക് ഏത് പ്രൊഡക്ട് വാങ്ങുമ്പോഴും ഒരു ഐഎസ്ഐ മാർക്കുണ്ട്. അത്രയും നമുക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ നമ്മൾ അത് വാങ്ങൂ. അപ്പോൾ സിനിമ എന്ന് പറയുന്ന മീഡിയത്തിന് ഇങ്ങനെ ഒരു കാലിബ്രേഷൻ‌ നടക്കുകയാണെങ്കിൽ അത് നല്ലതാണെന്നേ ഞാൻ പറയുള്ളൂ. ഇന്ന് മലയാളം സിനിമ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഇൻഡസ്ട്രിയാണ്. ഇന്ത്യ മുഴുവൻ നോക്കി കാണുന്ന ഒരു ഇൻഡസ്ട്രിയായി ഇത് മാറുമ്പോൾ നമ്മുടെ ഉത്തരവാദിത്തത്തിന്റെ ബെഞ്ച് മാർക്ക് ഡെവലപ്പ് ചെയ്യാൻ എന്നെ ഒരു ഫിലിം വർക്കർ എന്ന നിലയിൽ ഇങ്ങനത്തെ ഹാർഡ് ക്രിട്ടിസിസം പേഴ്സണലി ഹെൽപ്പ് ചെയ്യുന്നുണ്ട്. എല്ലാം കഴിഞ്ഞ് തൂക്കി നോക്കുമ്പോൾ ലാഭം എനിക്കാണ്.

​ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫീനിക്സ്. ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഹൊറർ പശ്ചാത്തലത്തിലെത്തിയ ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ ആണ് നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in