'അജയനെ ഏറ്റെടുത്ത് പ്രേക്ഷകർ'; അജയന്റെ രണ്ടാം മോഷണം ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത് എത്ര?

'അജയനെ ഏറ്റെടുത്ത് പ്രേക്ഷകർ'; അജയന്റെ രണ്ടാം മോഷണം ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത് എത്ര?

Published on

ആ​ഗോള ബോക്സ് ഓഫീസിൽ13 കോടി പിന്നിട്ട് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം. റിപ്പോർട്ടുകൾ പ്രകാരം മികച്ച ഓപ്പണിം​ഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആ​ഗോള തലത്തിൽ 6.25 കോടിയും കേരളത്തിൽ നിന്ന് മാത്രം 3 കോടിയുമാണ് ചിത്രത്തിന് റിലീസ് ദിനത്തിൽ ലഭിച്ചത്. ഇന്ത്യയിൽ നിന്ന് ഇത് 4 കോടിയാണ്. അതേസമയം ഒന്നാം ദിവസത്തെക്കാൾ മികച്ച കളക്ഷനാണ് ചിത്രം രണ്ടാം ദിവസം നേടിയിരിക്കുന്നത്. 6.7 കോടിയാണ് രണ്ടാം ദിവസം അജയന്റെ രണ്ടാം മോഷണത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ.

ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്ന ARM ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് തിയറ്ററുകളിലെത്തുന്നത്. ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക്ക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രസിദ്ധി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് 'ARM'. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ ചിത്ത, കന തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്

കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി,

logo
The Cue
www.thecue.in