'പൂജാ അവധി ആഘോഷിക്കാന്‍ അജഗജാന്തരം'; റിലീസ് മുന്നൂറിലധികം തിയറ്ററുകളില്‍

'പൂജാ അവധി ആഘോഷിക്കാന്‍ അജഗജാന്തരം'; റിലീസ് മുന്നൂറിലധികം തിയറ്ററുകളില്‍
Published on

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റിലീസ് പ്രഖ്യാപിച്ച് 'അജഗജാന്തരം'. ആന്റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജഗജാന്തരം.

പൂജ റിലീസായി ചിത്രമെത്തുമെന്നാണ് പ്രഖ്യാപനം. 300ല്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും പുതിയ പോസ്റ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ടിപിആര്‍ കുറഞ്ഞുവരികയാണ്, വാക്സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബുമോന്‍ അബ്ദുസമദ്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മ്മിച്ചാണം. തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

Related Stories

No stories found.
logo
The Cue
www.thecue.in