സുഡാനിയും, തൊണ്ടിമുതലും മനോഹരമെന്ന് അടൂര്‍, ഗട്ടറില്‍ കിടക്കുന്ന അവസ്ഥക്ക് മലയാള സിനിമയില്‍ മാറ്റമുണ്ടായി

സുഡാനിയും, തൊണ്ടിമുതലും മനോഹരമെന്ന് അടൂര്‍, ഗട്ടറില്‍ കിടക്കുന്ന അവസ്ഥക്ക് മലയാള സിനിമയില്‍ മാറ്റമുണ്ടായി

Published on

മലയാളത്തിലെ പുതിയ സിനിമകളില്‍ പലതും ഇഷ്ടമായെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഗട്ടറില്‍ കിടക്കുന്ന അവസ്ഥയില്‍ നിന്ന് മലയാള സിനിമയില്‍ മാറ്റമുണ്ടായെന്നും അടൂര്‍. ഇപ്പോഴും കാണാന്‍ താല്‍പ്പര്യമുള്ള സിനിമകള്‍ ഗിരീഷ് കാസറവള്ളിയുടേതാണ്. സമാന്തര പാതയില്‍ വന്ന സിനിമാധാര അസ്തമിച്ചില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍. എത്ര പേര്‍ കാണുമെന്നത് നോക്കാതെ ആത്മഹത്യാപരമായി മികച്ച സിനിമകള്‍ എടുക്കുന്നവര്‍ ഉണ്ടെന്നും എം പി സുകുമാരനെയും വിപിന്‍ വിജയിയെയും ഉദാഹരിച്ച് അടൂര്‍ പറയുന്നു. കേരള കൗമുദി ഫ്‌ളാഷ് അഭിമുഖത്തിലാണ് പരാമര്‍ശം.

നല്ല സിനിമകള്‍ ഇപ്പോഴും ഇറങ്ങുന്നില്ലേ എന്ന ചോദ്യത്തിന് അടൂരിന്റെ മറുപടി

അപൂര്‍വമായുണ്ട്,മലയാലത്തിലുമുണ്ട്. പുതിയ പടങ്ങള്‍ പലതും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു മാറ്റമാണത്. ദേ ആര്‍ നോട്ട് ഗ്രേറ്റ് ഫിലിംസ്. ഗട്ടറില്‍ കിടക്കുന്നത് പോലുള്ള അവസ്ഥയ്ക്ക് മാറ്റമുണ്ടായി. പോപ്പുലറായിപ്പോകുന്നത് പടത്തിന്റെ കുറ്റം അല്ലല്ലോ. നല്ല കാര്യമാണ്, ആ പടം ആളുകള്‍ കാണുന്നല്ലോ. സുഡാനി ഫ്രം നൈജീരിയ ബ്യൂട്ടിഫുള്‍ ഫിലിമാണ്, അതുപോലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പോപ്പുലര്‍ ആകാന്‍ ചില ചേരുവകള്‍ ഒക്കെയുണ്ടാകും. എസന്‍ഷ്യലി ഗുഡ്. വലിയ മാറ്റമാണത്. പ്രധാനമായി ഇറാനിയന്‍ പടങ്ങള്‍ കണ്ടിട്ടുള്ള മാറ്റമാണ്. നമ്മുടെ പടം കണ്ടിട്ടൊന്നുമല്ല. നമ്മുടെ രീതിയോ സ്‌റ്റൈലോ അല്ല.

ദിലീപും കാവ്യാ മാധവനും കേന്ദ്രകഥാപാത്രമായ പിന്നെയും ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. സുഖാന്ത്യം എന്ന പേരില്‍ 2018ല്‍ ഒരു ഹ്രസ്വചിത്രവും ഒരുക്കിയിരുന്നു. പുതിയ സിനിമയെക്കുറിച്ച് ആലോചന തുടങ്ങിയിട്ടില്ലെന്ന് വി എസ് രാജേഷ് നടത്തിയ അഭിമുഖത്തില്‍ അടൂര്‍ പറയുന്നു.

logo
The Cue
www.thecue.in