സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം ഗുണം ചെയ്യില്ല; വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം ഗുണം ചെയ്യില്ല; വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍
Published on

തിരുവനന്തപുരം: സിനിമകള്‍ റിലീസ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഒടിടി പ്ലാറ്റ്‌ഫോം ഗുണകരമാകില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമക്കോ നിര്‍മ്മാതാക്കള്‍ക്കോ ഗുണമില്ലാത്ത തീരുമാനമാണിതെന്ന് അടൂര്‍ പറഞ്ഞു.

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് തീരുമാനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് എന്തിനാണ് തിയേറ്റര്‍ എന്നും അടൂര്‍ ചോദിച്ചു.

കൊവിഡ് സാഹചര്യത്തില്‍ സിനിമാ റിലീസ് ഒടിടിയിലേക്ക് മാറിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ തീരുമാനിച്ചത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പുറമേ ചെറിയ സിനിമകള്‍ക്കും ഒടിടി റിലീസ് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാറ്റ്‌ഫോം വരുന്നതോടെ സാധ്യമാകും.

ആറര കോടി മൊത്തം ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കെ.എസ്.എഫ്.ഡി.സി മാനേജിങ്ങ് ഡയറക്ടര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in