മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ 'ഉള്ളൊഴുക്കി'നെ ചലച്ചിത്രമേളകൾ തഴഞ്ഞു; വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ 'ഉള്ളൊഴുക്കി'നെ ചലച്ചിത്രമേളകൾ തഴഞ്ഞു; വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ
Published on

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തെ ചലച്ചിത്രമേളകൾ അവ​ഗണിച്ചു എന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. തിയേറ്ററുകളിൽ നാലാംവാരത്തിലെത്തിയ സിനിമ ഗോവ, തിരുവനന്തപുരം അന്താരാഷ്ട്രമേളകളിൽ അയച്ചിരുന്നു എങ്കിലും രണ്ടിടത്തും അവഗണിക്കുകയാണ് ഉണ്ടായത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഉള്ളൊഴുക്ക് എന്നും അടുത്ത വർഷത്തെ ഐഎഫ്എഫ്കെയിൽ പ്രത്യേകമായി ക്ഷണിച്ച് സിനിമ പ്രദർശിപ്പിക്കണമെന്നും മത്സരവിഭാ​ഗത്തിൽ പരി​ഗണിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ സാംസ്‌കാരിക മന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

ഗോവ മേളയിൽ തിരഞ്ഞെടുക്കാതിരുന്നതിൽ ഒട്ടും അതിശയമില്ല. കാരണം കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും അവിടെ കാണിക്കാറില്ല. ഏഴെട്ടു വർഷമായി ദേശീയ അവാർഡ് കിട്ടുന്ന സിനിമകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും എന്നും അടൂർ പറഞ്ഞു. ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണു സംഭവിച്ചതെന്ന്‌ അന്വേഷിക്കണമെന്ന്‌ സാംസ്കാരിക മന്ത്രിക്കെഴുതിയ കത്തിൽ അടൂർ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരവിഭാഗം കൂടാതെയുള്ള മലയാളം സിനിമാവിഭാഗത്തിൽ തിരഞ്ഞടുത്ത 12 സിനിമകളിൽ പ്രദർശിപ്പിക്കാനുള്ള യോഗ്യതപോലും നിഷേധിച്ചത് തെറ്റാണ് എന്നും. ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെപ്പെറ്റി അറിഞ്ഞതെന്നും അടൂർ വിശദീകരിച്ചു.

ഉർവ്വശി, പാർവതി തിരുവോത്ത് തുങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഉള്ളൊഴുക്ക്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യത്തെ ഫീച്ചർ ഫിലിം കൂടിയാണ് ഇത്. സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കന്യക എന്ന ഹ്രസ്വ ചിത്രം വളരെ ശ്രദ്ധ നേടിയിരുന്നു. 651 മത് ദേശിയ ചലച്ചിത്ര പുരസ്കാരം നേടിയ ഹ്രസ്വ ചിത്രമായിരുന്നു കന്യക.കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in