അമരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആലോചനകള്‍ നടന്നിരുന്നുവെന്ന് നടി മാതു. ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി, മുരളി, മാതു തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ അമിതാഭ് ബച്ചനുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മാതു പറഞ്ഞത്.
മലയാളത്തില്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമേതാണെന്ന ചോദ്യത്തിനായിരുന്നു മറുപടി. അമരം ആണ് തന്റെ ഇഷ്ട സിനിമയെന്നും, ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആലോചനകള്‍ നടന്നിരുന്നുവെങ്കിലും ആ പ്രോജക്ട് നടന്നില്ലെന്നും മാതു പറഞ്ഞു.
തമിഴ് സിനിമ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും മാതു. 'തമിഴ് സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ താല്‍പര്യമെങ്കിലും മലയാളത്തിലാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുക.'
മലയാളത്തില്‍ ഇഷ്ട നടന്‍ ആരെന്ന ചോദ്യത്തിന് സുരേഷ്‌ഗോപി എന്നായിരുന്നു മറുപടി. യുവതാരങ്ങളായ ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ പറഞ്ഞു.
ഇംഗ്ലീഷ്, ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഹോളിവുഡില്‍ അഭിനയിക്കണമെന്ന് മക്കള്‍ ഇടക്ക് പറയാറുണ്ടെന്നും അഭിമുഖത്തില്‍ മാതു പറഞ്ഞു.