വിവേകിന്റെ മരണ കാരണം കൊവിഡ് വാക്‌സിനല്ല; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

വിവേകിന്റെ മരണ കാരണം കൊവിഡ് വാക്‌സിനല്ല; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
Published on

നടന്‍ വിവേകിന്റെ മരണ കാരണം കൊവിഡ് വാക്‌സിനല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പാണ് വിവേകിന്റെ മരണ കാരണം ഹൃദായാഘാതമാണെന്നും വാക്‌സിനുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയത്. വാക്‌സിന്‍ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വിവേകിനെ ഹൃദയാഘാദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. അതിന് ശേഷം മരണത്തിന് കാരണം വാക്‌സിനെടുത്തതാണെന്ന പ്രചാരണം നടന്നിരുന്നു.

പ്രചാരണം വ്യാപകമായതോടെ വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് മരണ കാരണം എന്താണെന്ന അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കൊവിഡ് വാക്‌സിന്‍ എടുത്തതിനാലാണ് മരണം സംഭവിച്ചത് എന്ന പ്രചാരണം സാധാരണ ജനങ്ങളില്‍ ആശങ്കക്ക് കാരണമാകും. അതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in