നീരജിന്റെ വാക്കുകൾ വളരെ ശരിയാണ്, ഞാനും മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്; വിഷ്ണുപ്രസാദ്

നീരജിന്റെ വാക്കുകൾ വളരെ ശരിയാണ്, ഞാനും മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്; വിഷ്ണുപ്രസാദ്
Published on

വളർന്നുവരുന്ന അഭിനേതാക്കളെ മുളയിലേ നുള്ളുന്ന ഗൂഡസംഘം മലയാള സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെന്ന നീരജ് മാധവിന്റെ ആരോപണത്തെ പിന്തുണച്ച് നടൻ വിഷ്ണുപ്രസാദും. നീരജിന്റെ ആരോപണത്തിന് പിന്നാലെ സിനിമയ്ക്കുള്ളിലെ നേപ്പോട്ടിസവും സ്വജനപക്ഷപാതവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാറ്റിനിർത്തലുകൾ നേരിട്ടിരുന്നതായും അമ്മ സംഘടനയിൽ തനിക്ക് അംഗത്വം നിഷേധിച്ചിരുന്നതായും വിഷ്ണുപ്രസാദ് പറയുന്നു. മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെയുളള നീരജിന്റെ വാക്കുകൾ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്നും വിഷ്ണു പറഞ്ഞു.

വിഷ്ണു പ്രസാദിന്റെ കുറിപ്പ്

അമ്മ എന്ന സംഘടനയിൽ എനിക്ക് അംഗത്വം നിഷേധിച്ചു? എന്തുകൊണ്ട്? വർഷങ്ങൾക്ക് മുമ്പേ നടന്ന കാര്യമാണ്. എന്നാലും മനസ്സു തുറക്കാമെന്ന് വിചാരിച്ചു.

എന്റെ ആദ്യചിത്രം തമിഴിലായിരുന്നു. വിനയൻ സർ സംവിധാനം ചെയ്ത കാശി. അതിനു ശേഷം ഫാസിൽ സാറിന്റെ കൈ എത്തും ദൂരത്ത്, ജോഷി സാറിന്റെ റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട്.... അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂവെന്നാണ് പറഞ്ഞത്. അതിനു ശേഷം വന്ന നടൻമാർ കുറച്ച് സിനിമകൾ ചെയ്ത ശേഷം പെട്ടെന്നു തന്നെ അംഗത്വം നേടുകയും ചെയ്തു.

നീരജിന്റെ വാക്കുകൾ വളരെ ശരിയാണ്, ഞാനും മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്; വിഷ്ണുപ്രസാദ്
വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘമുണ്ട്, താരസംഘടനക്ക് നീരജ് മാധവിന്റെ കത്ത്

അടുത്തിടെ എന്റെ സഹപ്രവർത്തകൻ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണ് എന്ന് തോന്നുന്നു. ഞാൻ അതിന് ഇരയും സാക്ഷിയുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in