'ഫഹദിന്റെ പരിണാമം അവിശ്വസനീയം'; ഒറ്റ സിനിമയും വിട്ടുകളയാറില്ലെന്ന് വിനീത്.

'ഫഹദിന്റെ പരിണാമം അവിശ്വസനീയം'; ഒറ്റ സിനിമയും വിട്ടുകളയാറില്ലെന്ന് വിനീത്.
Published on

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് നടന്‍ വിനീത്. അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രമായ 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തില്‍ വിനീത് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുറിപ്പില്‍ താന്‍ ആദ്യമായി ഫഹദിനെ കണ്ടതുമുതലുള്ള കാര്യങ്ങളാണ് വിനീത് പങ്കു വച്ചിരിക്കുന്നത്.

''ഞാന്‍ ഫഹദിന്റെ കടുത്ത ആരാധകനാണ്, അദ്ദേഹത്തിന്റെ ഒരൊറ്റ സിനിമ പോലും ഞാന്‍ വിട്ടുകളയാറില്ല. കാരണം ഫഹദിന്റെ അഭിനയം ഒരു അഭിനേതാവെന്ന നിലയില്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. നാട്യശാസ്ത്രത്തില്‍ നാം പറയുന്നതു പോലെ ഒത്തിരിയൊന്നും ചമയങ്ങളില്ലാതെ കഥാപാത്രമായി മാറാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ പരിണാമം അവിശ്വസിനീയമാണ്.'' വിനീത് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പാച്ചു, അങ്ങനെ ഈ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. പാച്ചു തിയേറ്ററുകളിലെക്കെത്താന്‍ പോകുന്നു. എന്റെ പ്രിയപ്പെട്ട ഷാനുവിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ഞാന്‍ മാസങ്ങളായി കാത്തിരിക്കുകയായിരുന്നു, പക്ഷേ പിന്നെ ചിന്തിച്ചു പാച്ചുവും അത്ഭുതവിളക്കിന്റെയും റിലീസിന് തൊട്ടുമുമ്പാകാം ഇതെന്ന്. മാത്രമല്ല ഇത് വായിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോള്‍ ഞാന്‍ പങ്കിടുന്ന ഈ സന്തോഷത്തിന്റെ യഥാര്‍ത്ഥ വികാരം മനസ്സിലാക്കാന്‍ കഴിയുമെന്ന് കരുതുന്നു. പാച്ചിക്ക സംവിധാനം ചെയ്ത് ശോഭനയും ഞാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായ മാനത്തെ വെള്ളിത്തേരിന്റെ സെറ്റില്‍ വച്ചാണ് ഞാന്‍ ആദ്യമായി ഷാനുവിനെക്കാണുന്നത്. ഷാനുവിന്റെ വെക്കേഷന്‍ സമയത്തായിരുന്നു അത്. പത്ത് വയസ്സ് പ്രായമുള്ള മിടുക്കനായ, ബുദ്ധിമാനായ മാലാഖയെപ്പോലെ ഒരു കുട്ടി. ഒരു യുവരാജകുമാരനെപ്പോലെ അവന്‍ മിക്കപ്പോഴും സെറ്റിലെത്തുമായിരുന്നു. പക്ഷേ അന്ന് ഞാനറിഞ്ഞിരുന്നില്ല ഇവന്‍ മലയാളത്തിന്റെ മാത്രമല്ല, പാന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ തന്റെ അതിശയകരമായ അഭിനയകല കൊണ്ട് ഒരു മാറ്റത്തിന്റെ തരംഗം സൃഷ്ടിക്കാന്‍ പോകുന്ന ഒരു നടനായി മാറുമെന്ന് അടുത്ത പാട്ടില്‍ ഞാനും ശോഭനയും ധരിക്കാന്‍ പോകുന്ന കോസ്റ്റ്യൂമിനെക്കുറിച്ചുള്ള അവന്റെ ആകാംഷ നിറഞ്ഞ ചോദ്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. '' ചേട്ടാ പാട്ടിന്റെ അടുത്ത സ്വീക്ക്വന്‍സില്‍ ഡി.ഡി.എല്‍.ജെ. യില്‍ ഷാരൂഖ് ഖാന്‍ ഉപയോഗിക്കുന്ന ബെല്‍റ്റ് പോലെ എന്തെങ്കിലും നമുക്ക് പരീക്ഷിച്ചു കൂടെ'' എന്ന് തുടങ്ങി അവന്റെ നിര്‍ദ്ദേശങ്ങളും എനിക്ക് ഓര്‍മ്മയുണ്ട്. അതായിരുന്നു ഷാനു. ഒരിക്കല്‍ ഷാനു പാച്ചിക്കയെ വസ്ത്രാലങ്കാരത്തില്‍ സഹായിച്ചുകൊണ്ടിരുന്ന തന്റെ ബന്ധുക്കളില്‍ ഒരാളെ അനുഗമിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പാക്കുക കൂടി ചെയ്തിരുന്നു. അന്ന് അവന്റെ ആ തിളങ്ങുന്ന കണ്ണുകള്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ വെള്ളിത്തിരയിലേക്കെത്തി, ഓരോ പ്രകടനം കൊണ്ടും സ്‌ക്രീനില്‍ മായാജാലം തീര്‍ത്തു. ഞാന്‍ ഫഹദിന്റെ കടുത്ത ആരാധകനാണ്, അവന്റെ ഒരൊറ്റ സിനിമ പോലും ഞാന്‍ വിട്ടുകളയാറില്ല. കാരണം ഫഹദിന്റെ അഭിനയം ഒരു അഭിനേതാവെന്ന നിലയില്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. നാട്യശാസ്ത്രത്തില്‍ നാം പറയുന്നതു പോലെ ഒത്തിരിയൊന്നും ചമയങ്ങളില്ലാതെ കഥാപാത്രമായി മാറാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ പരിണാമം അവിശ്വസിനീയമാണ്. അഖില്‍ സത്യന്‍ (സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍) സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍മാതാവ് സേതു മണ്ണാര്‍കാട് വിളിക്കുമ്പോള്‍ അത് ആ അതുല്യനടനോടൊപ്പമായതില്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. ഷാനുവിന്റെ അവിശ്വസനീയമായ പ്രവര്‍ത്തനശൈലി നേരിട്ട് കണ്ടു ആസ്വദിക്കാന്‍ എനിക്ക് ലഭിച്ച അവസരമായിട്ടാണ് ഞാന്‍ ആ ക്ഷണത്തെ കണ്ടത്. ഷൂട്ടിങ്ങിന് കൃത്യസമയത്ത് തന്നെ എത്തി തന്റെ കഥാപാത്രമായി മാറാനുള്ള തയാറെടുപ്പുകള്‍ നടത്തുന്ന അച്ചടക്കവും പ്രതിബദ്ധതയുമുള്ള ഷാനുവെന്ന നടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം എന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഷോട്ടുകള്‍ക്കിടയില്‍ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ചെറിയ സംഭാഷണങ്ങള്‍ നടത്തുകയും ഞങ്ങളുടെ സിനിമകളില്‍ നിന്നുള്ള വിലയേറിയ അനുഭവങ്ങളും ഓര്‍മകളും പരസ്പരം പങ്കിടുകയും ചെയ്തു. അവിശ്വസനീയമായ പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു നടന്റെ വര്‍ക്കിങ് സ്‌റ്റൈല്‍ കണ്ടു പഠിക്കാന്‍ ഒരവസരമാണിതെന്ന് തോന്നി. കൃത്യസമയത്ത് ഷൂട്ടിങിന് വരുകയും വന്നയുടനെ തന്നെ തന്റെ കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്ന വളരെ കൃത്യനിഷ്ഠതയും പ്രതിബദ്ധതയുമുള്ള ഒരു നടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് തികഞ്ഞ സന്തോഷമുണ്ടെന്ന്് പറയാനാകും. ഷോട്ടുകള്‍ക്കിടയില്‍ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ചെറിയ സംഭാഷണങ്ങള്‍ നടത്തുകയും ഞങ്ങളുടെ സിനിമകളില്‍ നിന്നുള്ള വിലയേറിയ അനുഭവങ്ങളും ഓര്‍മകളും പരസ്പരം പങ്കിടുകയും ചെയ്തു.

വിനീത്

Related Stories

No stories found.
logo
The Cue
www.thecue.in