'ഹാപ്പി ബർത്ത് ഡേ ​ഗോട്ട്'; വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് വെങ്കട്ട് പ്രഭു ചിത്രം 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം' ടീസർ

'ഹാപ്പി ബർത്ത് ഡേ ​ഗോട്ട്'; വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് വെങ്കട്ട് പ്രഭു ചിത്രം 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം' ടീസർ
Published on

വിജയ്യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. വിജയ്യുടെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുന്നത്. അമ്പത് സെക്കന്റ് മാത്രം ദെെർഘ്യമുള്ള ടീസറിൽ ത്രില്ലിങ് ബെെക്ക് ചേയ്സിം​ഗ് രം​ഗമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരേ ബെെക്കിൽ മുന്നിലും പിന്നിലുമായി ഇരിക്കുന്ന രണ്ട് പ്രായത്തിലുള്ള വിജയ്യെ ടീസറിൽ കാണാൻ സാധിക്കും. ഡീ ഏജിങ്ങ് ടെക്ക്നോളജിയാണ് ഇതിന് വേണ്ടി ഉപയോ​ഗിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സം​ഗീതം. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.

മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിലെ പുതിയ ഗാനവും ഇന്നു റിലീസ് ചെയ്യും. ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്​യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭവതാരിണി ഇളയരാജയുടെ ശബ്ദം ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 2003-ലെ പുതിയ ഗീതൈ എന്ന ചിത്രത്തിന് ശേഷം യുവനും വിജയ്യും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈമിനുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിംഗ് വെങ്കട്ട് രാജനും നിർവഹിക്കും.

'ബിഗില്‍' എന്ന ചിത്രത്തിന് ശേഷം എ.ജി.എസ് എന്റർടൈൻമെൻറ്സും വിജയ്യും ഒന്നിക്കുന്ന 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം' സെപ്തംബർ അഞ്ചിന് റിലീസ് ചെയ്യും. വലിയ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ചിത്രത്തിനായി ആഗോള നിലവാരത്തിലുള്ള മികച്ച സാങ്കേതിക വിദഗ്ദര്‍ ഒന്നിക്കുമെന്നും സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് എന്റർടൈൻമെന്റസ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in