ലൈഗർ സിനിമയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇ.ഡി

ലൈഗർ സിനിമയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇ.ഡി
Published on

പുരി ജഗന്നാഥ്‌ സംവിധാനം ചെയ്ത ചിത്രം ലൈഗറിന്റെ ഫണ്ട് സ്രോതസ്സുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നടൻ വിജയ് ദേവരകൊണ്ടയെ ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഏജൻസിയുടെ ഹൈദരാബാദിലെ റീജിയണൽ ഓഫീസിലാണ് നടൻ ഹാജരായത്. ചിത്രത്തിനായുള്ള ഫണ്ടിംഗ് സ്ത്രോതസ്സുകൾ, പ്രതിഫലം, മൈക്ക് ടൈസൺ ഉൾപ്പെടെയുള്ള അഭിനേതാക്കൾക്ക് നൽകിയ പണം എന്നിവയെക്കുറിച്ചാണ് അന്വേഷണം. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലംഘനത്തെക്കുറിച്ചും അന്വേഷണമുണ്ട്.

ഫെമ നിയമലംഘനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സംവിധായകൻ പുരി ജഗന്നാഥിനെയും നടി ചാർമി കൗറിനെയും നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് ബക്ക ജൂഡ്‌സൺ സിനിമയിലെ പണമിടപാടുകളെക്കുറിച്ചുള്ള സംശയത്തിൽ നൽകിയ പരാതിയെ തുർന്നാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. രാഷ്ട്രീയക്കാർ പോലും സിനിമയിൽ പണം നിക്ഷേപിച്ചിട്ടുള്ളതായി ജൂഡ്‌സൺ പരാതിപ്പെട്ടിരുന്നു.

ഈ വർഷം ഓഗസ്റ് 25 നാണ് ലൈഗർ പ്രദർശനത്തിനെത്തിയത്. ധര്‍മ്മ പ്രൊഡക്ഷന്‍സും പൂരി കണക്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഹിന്ദി ,തെലുഗ്, എന്നീ രണ്ടു ഭാഷകളിലായി ഷൂട്ട് ചെയ്ത ചിത്രം തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു . വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ എഡിറ്റര്‍ ജുനൈദ് സിദ്ധിഖിയാണ്. 125 കോടിയായയിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in