'എനിക്ക് സുരക്ഷ വേണ്ട, കോവിഡ് കാലത്തെ സേവനങ്ങൾക്കായി ഉപയോഗിക്കൂ'; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്‌

'എനിക്ക് സുരക്ഷ വേണ്ട, കോവിഡ് കാലത്തെ സേവനങ്ങൾക്കായി ഉപയോഗിക്കൂ'; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്‌
Published on

പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്ത തമിഴ്‌നാട് പോലീസിനോട് നന്ദി പറഞ്ഞ് നടൻ സിദ്ധാർഥ്‌. തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്നും കോവിഡ് കാലത്ത് സേവനങ്ങൾക്കായി പോലീസ് സംവിധാനം ഉപയോഗിക്കൂയെന്നും സിദ്ധാർഥ്‌ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. എന്റെ അമ്മ ഭയത്തിലാണ്. പിന്തുണ പ്രഖ്യാപിക്കുന്ന നിങ്ങളുടെ ട്വീറ്റിനേക്കാള്‍ കൂടുതല്‍ ധൈര്യം നല്‍കുന്ന വാക്കുകള്‍ ഇല്ലെന്നും സിദ്ധാർഥ്‌ ട്വിറ്ററിൽ കുറിച്ചു.

തമിഴ്‍നാട്ടിലെ ബിജെപി അംഗങ്ങൾ വധ ഭീഷണി മുഴക്കിയതായി നടൻ സിദ്ധാർഥ്‌ ആരോപിച്ചിരുന്നു . ട്വിറ്ററിലൂടെയായാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്‌തെന്നും തനിക്കും തന്റെ കുടുംബത്തിനെതിരെയും വധ ഭീഷണിയും തെറി വിളിയും നടത്തിക്കൊണ്ടുള്ള അഞ്ഞൂറിലധികം കോളുകളാണ് വന്നുക്കൊണ്ടിരിക്കുന്നതെന്നും താരം ട്വറ്ററിലൂടെ അറിയിച്ചിരുന്നു .ഇതിനെ തുടർന്നായിരുന്നു തമിഴ്നാട് പോലീസ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്തായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in