'ശരീരഭാരം പത്ത് കിലോയോളം കൂട്ടാൻ പറഞ്ഞു, കുടവയർ വേണം എന്ന് പറഞ്ഞു'; ചാവേറിലെ അശോകനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

'ശരീരഭാരം പത്ത് കിലോയോളം കൂട്ടാൻ പറഞ്ഞു, കുടവയർ വേണം എന്ന് പറഞ്ഞു'; ചാവേറിലെ അശോകനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ
Published on

ചാവേറിലെ അശോകൻ എന്ന കഥാപാത്രം ഒരു വയലന്റ് കഥാപാത്രമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. വളരെ റോ ആയിട്ടുള്ള കാണുമ്പോൾ തന്നെ പേടി തോന്നുന്ന കഥാപാത്രം തന്നെയാണ് ചവേറിലെ അശോകൻ എന്നും അത്തരത്തിലൊരു കഥാപാത്രമായതുകൊണ്ടു തന്നെ കാണുമ്പോൾ അങ്ങനെ ഒരു ഫീൽ കിട്ടണമെന്ന് സംവിധായകൻ ടിനു പാപ്പച്ചന് നിർബന്ധമായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയത് കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ചാവേർ. ചിത്രത്തിന് വേണ്ടി ശരീരഭാരം പത്ത് കിലോയോളം വർധിപ്പിക്കാൻ ആവശ്യപ്പെട്ടെന്നും കുടവയർ വേണം എന്ന് പറഞ്ഞെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആളുകൾ ഭയപ്പെടുന്ന രീതിയിലൊരു ഫീൽ ആദ്യ ഷോട്ടിൽ തന്നെ എത്തിച്ചാൽ മാത്രമേ അശോകൻ എന്ന കഥാപാത്രവും ചാവേർ എന്ന സിനിമയും നമുക്ക് കൺവീൻസിങ്ങായി കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ എന്നും കുഞ്ചാക്കോ ബോബൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ പറഞ്ഞത്

വളരെ റോ ആയിട്ടുള്ള നമുക്ക് കാണുമ്പോൾ തന്നെ പേടി തോന്നുന്ന കഥാപാത്രം തന്നെയാണ് ചവേറിലെ അശോകൻ എന്ന കഥാപാത്രം. ആ രൂപത്തിൽ തന്നെ ആ ഒരു ഫീൽ വേണം, അങ്ങനെ ഒരു തോന്നൽ പ്രേക്ഷകനിലേക്ക് കിട്ടണം എന്ന് ടിനുവിന് വളരെ നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എങ്ങനെയാണോ അശോകനെ കൺസീവ് ചെയ്തത്, അതുമായി യാതൊരു ബന്ധവുമില്ലാത്ത അശോകനാണ് അവസാനം ഫെെനൽ ഔട്ടായി പോസ്റ്ററിലും ടീസറിലും ഒക്കെ കാണുന്ന അശോകനായിട്ട് പരിണമിച്ചത്. എന്നോട് ശരീരഭാരം പത്ത് കിലോയോളം കൂട്ടാൻ പറഞ്ഞു. കുടവയർ വേണം എന്ന് പറഞ്ഞു. മൊത്തം ടോൺ ഡൗൺ ചെയ്തു. കണ്ണിൽ ലെൻസ് വച്ചു. വെട്ട് കൊണ്ടതിന്റെ ചില പാടുകളും കാര്യങ്ങളുമൊക്കയുണ്ട്. അങ്ങനെ എങ്ങനെ നോക്കിയാലും ഇവന്റെ അടുത്ത് ഒന്ന് മുട്ടി നിൽക്കാൻ ഭയപ്പെടുന്ന രീതിയിലുള്ള ഒരു അപ്പീയറൻസ് വേണമെന്നുള്ളത് ടിനുവിന് മസ്റ്റായിരുന്നു. ഫസ്റ്റ് ഷോട്ടിൽ തന്നെ അത് പ്രേക്ഷകരിലേക്ക് എത്തിച്ചാൽ മാത്രമേ അശോകൻ എന്ന കഥാപാത്രവും ചാവേർ എന്ന സിനിമയും നമുക്ക് കൺവീനിസിങ്ങായി കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ.

ചാവേർ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നും ഇതൊരു ആക്ഷന്‍ പടമല്ലെന്നും ടിനു പാപ്പച്ചൻ മുൻപ് ക്യുവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് ഒരു ആക്ഷന്‍ മൂഡ് ഉണ്ടാകും. അല്ലാതെ ഇറങ്ങി അടിക്കുന്ന പരിപാടിയല്ല. ഇത് ഒരു പൊളിറ്റിക്കല്‍ സിനിമയാണ്. അത് ജോയി ഏട്ടന്റെ സറ്റൈല്‍ ഓഫ് നരേഷനാണ്. അതിനെ വേറൊരു രീതിയില്‍ ട്രീറ്റ് ചെയ്യാനാണ് താൻ ശ്രമിച്ചിരിക്കുന്നതെന്നും ടിനു പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ചാവേർ.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് കാവ്യാ ഫിലിംസ്, അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവർ ചേർന്നാണ്. ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍, മനോജ്, സജിന്‍, അനുരൂപ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം സെപ്തംബർ അവസാനം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in