നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്; ഹോണററി ഡോക്ടറേറ്റ് ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്; ഹോണററി ഡോക്ടറേറ്റ് ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി
Published on

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്. നടന്‍ ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.

സൗത്ത് ഇന്ത്യയില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. പത്തൊമ്പതാം തീയതി കോട്ടയത്തുവെച്ചാണ് ബിരുദദാനച്ചടങ്ങ്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. അമേരിക്കയില്‍വെച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു.

ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ചാണ് ബാല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നത്. അസുഖം മൂലം ബുദ്ധിമുട്ടുന്ന നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങള്‍ അടക്കം താരം ലഭ്യമാക്കുന്നുണ്ട്.

Actor Bala Honored With Doctorate

Related Stories

No stories found.
logo
The Cue
www.thecue.in