'പ്രേമത്തില്‍ സെലിനായി രണ്ട് ദിവസം അഭിനയിച്ചു'; ഒഴിവാക്കിയപ്പോള്‍ വിഷമം തോന്നിയിരുന്നെന്ന് അഞ്ജന ജയപ്രകാശ്‌

'പ്രേമത്തില്‍ സെലിനായി രണ്ട് ദിവസം അഭിനയിച്ചു'; ഒഴിവാക്കിയപ്പോള്‍ വിഷമം തോന്നിയിരുന്നെന്ന് അഞ്ജന ജയപ്രകാശ്‌
Published on

പ്രേമത്തിൽ മഡോണ സെബാസ്റ്റ്യൻ ചെയ്ത സെലിൻ എന്ന കഥാപാത്രത്തിലേക്ക് തന്നെയാണ് ആദ്യം തീരുമാനിച്ചതെന്ന് നടി അഞ്ജന ജയപ്രകാശ്. ചിത്രത്തിനായി ലുക്ക് ടെസ്റ്റും ഓഡിഷനും ഉണ്ടായിരുന്നു, അതിനു ശേഷം രണ്ടു ദിവസത്തെ ഷൂട്ടിന് കഴിഞ്ഞു കഥാപാത്രത്തിനു യോജിക്കില്ലയെന്നു തോന്നിയത് കാരണമാകാം തന്നെ മാറ്റിയത്. ഇൻഡസ്ടറി എത്രത്തോളം അൺപ്രെഡിക്ടബിൽ ആണെന്ന് അന്നാണ് മനസ്സിലായതെന്നും അഞ്ജന പറഞ്ഞു. ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജന ജയപ്രകാശ്.

പ്രേമം എന്റെ ആദ്യത്തെ ഓഡിഷൻ ആയിരുന്നു. സിനിമയിൽ നിന്ന് മാറ്റിയത് വിഷമം ഉണ്ടാക്കി. തിയറ്ററിൽ കണ്ടപ്പോൾ സെലിന്റെ ഭാഗം വളരെ ഭംഗിയുള്ളതായി തോന്നി. അന്ന് ഞാൻ വളരെ നിഷ്കളങ്കയായിരുന്നു. സിനിമാ ഇൻഡസ്ട്രയിൽ എത്രപെട്ടെന്ന് കാര്യങ്ങൾ മാറാം, അൺസ്റ്റേബിൾ ആണെന്നൊക്കെ അന്നത്തെ അനുഭവത്തോടെ മനസ്സിലായി.

അഞ്ജന ജയപ്രകാശ്

അഖിൽ സത്യൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാച്ചുവും അത്ഭുതവിളക്കിൽ ഹംസധ്വനി എന്ന കഥാപാത്രത്തെയാണ് അഞ്ജന ജയപ്രകാശ് അവതരിപ്പിച്ചത്. വിജി വെങ്കടേഷ്,, വിനീത്, മുകേഷ്, ഇന്ദ്രന്‍സ്, അല്‍താഫ് സലിം എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചത്. പ്രണയത്തിനും, നര്‍മ്മത്തിനും പ്രാധാന്യം കൊടുത്തൊരുങ്ങുന്ന ചിത്രം ഒരു ഫാമിലി, ഫീല്‍ഗുഡ് ഡ്രാമ ആയിരിരുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in