27 വർഷത്തിന് ശേഷം കീരവാണി വീണ്ടും മലയാളത്തിൽ; ഗിന്നസ് പക്രു കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'മജീഷ്യൻ'

27 വർഷത്തിന് ശേഷം കീരവാണി വീണ്ടും മലയാളത്തിൽ; ഗിന്നസ് പക്രു കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'മജീഷ്യൻ'
Published on

ഓസ്കാർ ജേതാവ് എം.എം കീരവാണി 27 വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഗിന്നസ് പക്രു കേന്ദ്രകഥാപാത്രമാകുന്ന 'മജീഷ്യൻ' എന്ന ചിത്രത്തിനാണ് കീരവാണി സംഗീത സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി മൂന്ന് ഗാനങ്ങളാണ് കീരവാണി ഒരുക്കുന്നത്. വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രം വല്യത്ത് മുവീസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിലും, പൂജയിലും കീരവാണി പങ്കെടുത്തു.

ഐ.വി ശശിയുടെ നീലഗിരി എന്ന ചിത്രത്തിനാണ് കീരവാണി മലയാളത്തിൽ ആദ്യമായി സംഗീതം നൽകിയത്. ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ദേവരാഗം' എന്ന ചിത്രമാണ് കീരവാണി സംഗീതം നൽകി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ കീരവാണി ചിട്ടപ്പെടുത്തിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്‌കർ ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ ഗാനത്തിന് ഓസ്കാർ അവാർഡ് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in