ശ്രീകാന്ത് മുരളിയുടെ പുതിയ ചിത്രം, രാജീവ് രവി ക്യാമറ പി വി ഷാജികുമാര്‍ തിരക്കഥ
എബി സിനിമയുടെ സംവിധായകനും കാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ശ്രീകാന്ത് മുരളിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. ടേക്ക് ഓഫ്, കന്യകാ ടാക്കീസ് എ്ന്നീ സിനിമകള്‍ക്ക് ശേഷം കഥാകൃത്ത് പിവി ഷാജികുമാര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ്. രാജീവ് രവിയാണ് ക്യാമറ. ആഷിക് അബു ചിത്രം വൈറസ്, സ്വന്തം സംവിധാനത്തിലുള്ള തുറമുഖം എന്നിവയ്ക്ക് ശേഷം രാജിവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുമാണ്.
സിനിമയുടെ പ്രീ പ്രൊഡക്ഷനിലേക്ക കടക്കുകയാണ്. വളരെ വേഗത്തില്‍ തന്നെ ടൈറ്റിലും കാസ്റ്റിംഗും അനൗണ്‍സ് ചെയ്യും. മൂണ്‍ വാക്ക് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുയാണ് ഇപ്പോള്‍
ശ്രീകാന്ത് മുരളി
വികസനത്തിനായി സ്വന്തം സ്ഥലം വിട്ടുകൊടുക്കേണ്ടി വന്ന ചെറുപ്പക്കാരന്‍ നഷ്ടപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതായി ശ്രീകാന്ത് മുരളി ദ ക്യുവിനോട് പറഞ്ഞു. സിനിമയുടെ ടൈറ്റിലും അഭിനേതാക്കള്‍ ആരാണെന്നും വൈകാതെ അനൗണ്‍സ് ചെയ്യുമെന്ന് ശ്രീകാന്ത് മുരളി പറഞ്ഞു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രിയദര്‍ശന്റെ പ്രധാന ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്ന ശ്രീകാന്ത് മുരളി പരസ്യചിത്രരംഗത്തും സജീവമായിരുന്നു. വിനീത് ശ്രീനിവാസന്‍ നായകനായ എബി എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അഭിനേതാവായി തുടക്കമിട്ട ശ്രീകാന്ത് മുരളി കാരക്ടര്‍ റോളുകളില്‍ സജീവമാണ്. മൂണ്‍ വാക്ക് ആണ് ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ.