ത്രില്ലര്‍ തരംഗത്തിന് പിന്നാലെ മാര്‍ഷല്‍ ആര്‍ട്‌സ് സിനിമ, കുങ്ഫു മാസ്റ്റര്‍ 24ന്
റിയലിസ്റ്റിക് അവതരണ രീതിയില്‍ ശ്രദ്ധ നേടിയതാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആദ്യത്തെ മൂന്ന് സിനിമകള്‍.1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം. വാര്‍ത്താ പ്രചരണമോ, ബഹളമോ ഇല്ലാതെ ആദ്യ സ്റ്റില്‍ പുറത്തുവന്നപ്പോള്‍ മാത്രം പ്രേക്ഷകര്‍ അറിഞ്ഞ സിനിമയായിരുന്നു കുങ്ഫു മാസ്റ്റര്‍. നിര്‍മ്മാണവും സംവിധാനവും എബ്രിഡ് ഷൈന്‍. 2020ല്‍ അഞ്ചാം പാതിര എന്ന ത്രില്ലര്‍ സിനിമ സൃഷ്ടിച്ച ത്രില്ലര്‍ തരംഗത്തിന് പിന്നാലെ ആക്ഷന്‍ ഴോനര്‍ സിനിമ പ്രേക്ഷകരിലെത്തുകയാണ്.ആക്ഷന്‍ രംഗങ്ങളില്‍ ഊന്നിയ ചിത്രമാണ് കുങ്ഫു മാസ്റ്റര്‍ എന്ന് എബ്രിഡ് ഷൈന്‍ പറയുന്നു.
പൂമരം എന്ന സിനിമയില്‍ വിമന്‍സ് കോളജ് ചെയര്‍പേഴ്‌സണായി തിളങ്ങി നീതാ പിള്ളയാണ് ആക്ഷന്‍ ഹീറോയിനാണ് അരങ്ങേറ്റം കുറിക്കുന്നത്. ഏ ആര്‍ റഹ്മാനൊപ്പം പ്രോഗ്രാമറായിരുന്നു ഇഷാന്‍ ഛബ്രയാണ് സംഗീത സംവിധാനം. അര്‍ജുന്‍ രവിയാണ് ക്യാമറ. കെ ആര്‍ മിഥുന്‍ ആണ് എഡിറ്റിംഗ്. നീത പിള്ളയെ കൂടാതെ സൂരജ് എസ് കുറുപ്പ്,സനൂപ്, ജിജി സ്‌കറിയ, അഞ്ജു ബാലചന്ദ്രന്‍ എന്നിവരും അഭിനേതാക്കളാണ്.