ഫസ്റ്റ് കട്ടിന് ശേഷമാണ് മുകുന്ദനുണ്ണിയുടെ വോയ്സ് ഓവര്‍ ആഡ് ചെയ്തത്, ആദ്യം വിനീതിന് ഇഷ്ടപ്പെട്ടില്ലെന്ന് സംവിധായകന്‍

ഫസ്റ്റ് കട്ടിന് ശേഷമാണ് മുകുന്ദനുണ്ണിയുടെ വോയ്സ് ഓവര്‍ ആഡ് ചെയ്തത്, ആദ്യം വിനീതിന് ഇഷ്ടപ്പെട്ടില്ലെന്ന് സംവിധായകന്‍
Published on

'മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ വോയ്സ് ഓവര്‍ ഫസ്റ്റ് കട്ടിന് ശേഷമാണ് എഡിറ്റ് ചെയ്തതെന്ന് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്. സിനിമയുടെ ആദ്യത്തെ വേര്‍ഷന്‍ തിയറ്ററില്‍ വര്‍ക്കൗട്ട് ആകില്ല എന്ന് ആദ്യ എഡിറ്റിന് ശേഷം തോന്നി. അപ്പോഴാണ് തിയ്യേറ്ററില്‍ വര്‍ക്കാകാന്‍ വേണ്ടിയുള്ള മറ്റെന്തെങ്കിലും കൂടി വേണമെന്ന് തോന്നിയത്, അതിന് വേണ്ടിയാണ് വോയ്സ് ഓവര്‍ ആഡ് ചെയ്തതെന്ന് അഭിനവ് ദ ക്യു സ്റ്റുഡിയോ സിഗ്‌നേച്ചറില്‍ പറഞ്ഞു.

അഭിനവ് സുന്ദര്‍ നായക് പറഞ്ഞത് :

ഫസ്റ്റ് കട്ട് കണ്ടതിന് ശേഷം എനിക്ക് തോന്നി ഈയൊരു വേര്‍ഷനില്‍ സിനിമ പോയി കഴിഞ്ഞാല്‍ പ്രശ്‌നത്തിലാകുമെന്ന്. അതായത്, പടം നല്ലതാണ്. പടത്തില്‍ ഒരു പ്രശ്‌നവും ഇല്ല. പടം തിയറ്ററില്‍ വര്‍ക്കൗട്ട് ആകില്ല എന്ന് മനസിലായി. തിയറ്ററില്‍ വര്‍ക്കൗട്ട് ആകണമെങ്കില്‍ അഡീഷണല്‍ വേറൊരു യുഎസ്പി വേണം. പ്രേക്ഷകര്‍ക്ക് ഒരു എക്‌സ് ഫാക്ടര്‍ ഇല്ല എന്നുള്ള കാര്യം എനിക്ക് മനസിലായി. അതിന് ശേഷമാണ് ഞാന്‍ ഈ വോയിസ് ഓവര്‍ ആഡ് ചെയ്തത്. ആ ഒരു സാധനം തീരുമാനിച്ച് കഴിഞ്ഞ് നേരെ പോയി ഡബ്ബ് ചെയ്ത് അടുത്ത മാസം ഇറക്കി കഴിഞ്ഞാല്‍ ഈയൊരു ഇഫക്ട് വരില്ല. ടൈം കിട്ടി നമുക്ക്. അതിന് പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് പിന്തുണ കിട്ടി. ചില ആള്‍ക്കാര്‍ അടുത്ത മാസം റിലീസ് ചെയ്യണം സിനിമ എന്ന് പറഞ്ഞാല്‍ സിനിമ ഈയൊരു ലെവലിലോട്ട് ഒന്നും പോകില്ല. ജോയി മൂവീസിന്റെ സൈഡില്‍ നിന്ന് അഭിനവിന് വേണ്ട ടൈം എടുത്തോളൂ എന്ന് മുഴുവന്‍ ഫ്രീഡവും ടൈമും തന്നത് കൊണ്ടാണ് സിനിമ വര്‍ക്കായത്.

'പ്രേക്ഷകരെ കുറച്ച് കൂടി എന്‍ഗേജ് ചെയ്യിക്കണം, അവരിലേക്ക് കാരക്ടര്‍ എത്തുന്നില്ല എന്ന് തോന്നി. കാരക്ടര്‍ എന്റെ മനസില്‍ മാേ്രത ഉള്ളൂ എന്ന് തോന്നി എനിക്ക്. എഴുതുമ്പോള്‍ എന്റെ മനസില്‍ ഇങ്ങനെ ഒരാളാണ് എന്ന് ഉണ്ട്. അതുകൊണ്ടാണ് വോയിസ് ഓവര്‍ എനിക്ക് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റിയത്. അത് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരു ടൂള്‍ ആയിരുന്നു ഈ ഡാര്‍ക്ക് ഹ്യൂമര്‍. ആദ്യം വിനീതേട്ടന് ഡൈജസ്റ്റ് ചെയ്യാന്‍ കുറച്ച് വിഷമം ഉണ്ടായിരുന്നു. വിനീതേട്ടന് പിന്നെ ഉദാഹരണങ്ങള്‍ കാണിച്ചുകൊടുത്ത് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ്, ഞാന്‍ ഡബ്ബ് ചെയ്ത് ഒരു സീന്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോള്‍ ഇത് കൊള്ളാലോ, ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു'വെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 11 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അഭിനവ് സുന്ദര്‍ നായക്, വിമല്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, തന്‍വി റാം, സുരാജ് വെഞ്ഞാറമൂട്, ആര്‍ഷ ബൈജു എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in