'ഞാൻ നിന്നെ വിളിക്കാൻ വേണ്ടി വന്ന് കഴിഞ്ഞപ്പോൾ അവിടൊരു സംഭവം നടന്നു' ; ആട്ടം ടീസർ

'ഞാൻ നിന്നെ വിളിക്കാൻ വേണ്ടി വന്ന് കഴിഞ്ഞപ്പോൾ അവിടൊരു സംഭവം നടന്നു' ; ആട്ടം ടീസർ
Published on

നവാ​ഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച് വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആട്ടത്തിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ജോയ് മൂവി പ്രൊഡക്ഷൻസിന് കീഴിൽ ഡോ. അജിത് ജോയ് നിർമ്മിച്ച ചിത്രം ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. 12 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം. അവരുടെ നാടകത്തിന് ശേഷം ഒരു ക്രൈം സംഭവിക്കുകയും തുടർന്ന് ആ ക്രൈമിനെക്കുറിച്ചുള്ള ഇൻവെസ്റ്റിഗേഷനുമാണ് ആട്ടം എന്ന ചിത്രം എന്ന് സംവിധായകൻ ആനന്ദ് ഏകർഷി പറഞ്ഞു. ആട്ടം ഒരു ആർട്ട് ഹൗസ് സിനിമയോ ഇൻഡിപെൻഡന്റ് സിനിമയോ അല്ലെന്നും വളരെ ഫാസ്റ്റ് പേസ്ഡ് ആയിട്ടുള്ള ഒരു സിനിമയാണിതെന്നും. ഇതിന്റെ വിഷയം യൂണിവേഴ്സൽ ആയത് കൊണ്ടാണ് സിനിമക്ക് ഫെസ്റ്റിവൽ സെലക്ഷൻസ് കിട്ടിയതെന്നും ആനന്ദ് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം ജനുവരി 5ന് തിയറ്ററുകളിലെത്തും.

ആനന്ദ് ഏകർഷി പറഞ്ഞത് :

ഒരു സസ്പെൻസ് ചേംബർ ഡ്രാമയാണ് ആട്ടം. 12 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം അവരുടെ നാടകത്തിന് ശേഷം ഒരു ക്രൈം സംഭവിക്കുന്നു, ആ ക്രൈമിന്റെ ഇൻവെസ്റ്റിഗേഷൻ ആണ് സിനിമ. പുറത്തുനിന്നുള്ള ഏജൻസിയല്ല അവർക്കിടയിൽ തന്നെ നടക്കുന്ന ഒരു അന്വേഷണമൊക്കെയാണ് സിനിമയുടെ ബേസിക്ക് ഇതിവൃത്തം. ഒരു ചേംബർ ഡ്രാമയായത് കൊണ്ട് തന്നെ വളരെ ഡയലോഗ് ഇന്റെൻസീവ് ആയിട്ടുള്ള ഒരു സിനിമയാണ് ആട്ടം. ഫിക്ഷൻ ആയിട്ടുള്ള കഥയാണ് ആട്ടത്തിന്റേത്. ആട്ടം ഒരു ആർട്ട് ഹൗസ് സിനിമയോ ഇൻഡിപെൻഡന്റ് സിനിമയോ അല്ല. ഇതിന്റെ നിർമാതാവ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് പോലുള്ള സിനിമകൾ നിർമിച്ച ജോയ് മൂവി പ്രൊഡക്ഷൻസ് ആണ്. വളരെ ഫാസ്റ്റ് പേസ്ഡ് ആയിട്ടുള്ള ഒരു സിനിമയാണിത്. ഇതിന്റെ വിഷയം യൂണിവേഴ്സൽ ആയത് കൊണ്ടാണ് സിനിമക്ക് ഫെസ്റ്റിവൽ സെലക്ഷൻസ് കിട്ടിയത്.

2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രവും ആയിരുന്നു 'ആട്ടം.' 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ചിത്രം നേടിയിരുന്നു. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസിൽ സി ജെയും പ്രൊഡക്ഷൻ ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in